Advertisment

‘ഞങ്ങളുടെ കൊല്ലപ്പെട്ട പ്രവർത്തകന്റെ ചിത്രമാണിതെന്ന് ബിജെപി ഐടി സെൽ, തെറ്റിപ്പോയി ഇത് ഞാനാണെന്ന് മാധ്യമപ്രവർത്തകന്റെ തിരുത്ത്’; വ്യാജ പ്രചരണം പൊളിഞ്ഞു

New Update

കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ തെരഞ്ഞെടുപ്പിന് പിന്നാലെയുണ്ടായ അക്രമം വ്യാപിക്കുന്നതിനിടെ ബിജെപി ഐടി സെല്ലിന്റെ വ്യാജ പ്രചാരണം. ബിജെപി ഐടി സെല്‍ അക്രമത്തില്‍ കൊല്ലപ്പെട്ട പ്രവര്‍ത്തകനെ കുറിച്ച് ഒരു വീഡിയോ പുറത്തിറക്കിയിരുന്നു. ഒരുവശത്ത് തിരിച്ചടിക്കണമെന്ന് സംഘപരിവാര്‍ ആഹ്വാനം ശക്തിപ്രാപിക്കുന്നതിനിടെയാണ് ഈ വീഡിയോ പുറത്തിറങ്ങുന്നത്. അതിവേഗം ഈ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.

Advertisment

publive-image

എന്നാല്‍ ഈ വീഡിയോയില്‍ കൊല്ലപ്പെട്ടതായി കാണിക്കുന്ന വ്യക്തി ഇന്ത്യാ ടുഡേയിലെ മാദ്ധ്യമ പ്രവര്‍ത്തകനായ അഭ്രോ ബാനര്‍ജിയാണ്. ദൃശ്യങ്ങള്‍ പ്രചരിച്ചതോടെ ബാനര്‍ജി വിശദീകരണവുമായി രംഗത്തുവന്നു. വീഡിയോയിലുള്ളത് തൃണമൂല്‍ ആക്രമണത്തില്‍ മരിച്ച മണിക് മൊയിത്രയാണെന്ന വാദം തെറ്റാണെന്നും ബിജെപി തെറ്റിദ്ധാരണ പരത്താന്‍ ഉപയോഗിച്ചിരിക്കുന്നത് ജീവനോടെയുള്ള തന്റെ ചിത്രമാണെന്നും ബാനര്‍ജി വ്യക്തമാക്കി.

വ്യാജ വാര്‍ത്ത സോഷ്യല്‍ മീഡിയ പൊളിച്ചതോടെ ബിജെപി ഔദ്യോഗിക പേജില്‍ നിന്ന് ഈ വീഡിയോ പിന്‍വലിച്ചിട്ടുണ്ട്. തൃണമൂല്‍ അക്രമികള്‍ തങ്ങളുടെ ഒമ്പത് പ്രവര്‍ത്തകരെ കൊലപ്പെടുത്തി.

ഇതിലൊരാള്‍ സീതാള്‍കുച്ചിയിലെ മോണിക് മോയിത്രയും മിന്റു ബര്‍മനാണ്. എന്നാല്‍ അങ്ങനെയൊരാള്‍ ലിസ്റ്റിലോ മറ്റു ഡാറ്റകളിലോ ഉണ്ടായിരുന്നില്ല. ബാനര്‍ജിയുടെ ചിത്രം ദുരുപയോഗം ചെയ്ത് ബിജെപി വിദ്വേഷം പ്രചരിപ്പിക്കുകയാണെന്നും തൃണമൂല്‍ വ്യക്തമാക്കി.

fake news
Advertisment