Advertisment

ബിജെപി തൊടുപുഴ മുൻസിപ്പൽ സമിതിയുടെ ആഭിമുഖ്യത്തിൽ തൊടുപുഴ കെഎസ്ആര്‍ടിസി ബസ് സ്റ്റാൻ്റിന് മുൻവശം ഗണപതിഹോമം നടത്തി

author-image
ന്യൂസ് ബ്യൂറോ, ഇടുക്കി
Updated On
New Update

publive-image

Advertisment

തൊടുപുഴ: ബിജെപി തൊടുപുഴ മുൻസിപ്പൽ സമിതിയുടെ ആഭിമുഖ്യത്തിൽ തൊടുപുഴ കെഎസ്ആര്‍ടിസി ബസ് സ്റ്റാൻ്റ് സ്ഥിരമായി പുതിയ കെട്ടിടത്തിലേക്ക് മാറ്റുന്നതിന് വിഘ്നങ്ങൾ മാറി അധികാരികളുടെ കണ്ണ് തുറക്കുന്നതിന് കെഎസ്ആര്‍ടിസി സ്റ്റാൻ്റിന് മുൻവശം ഗണപതിഹോമം നടത്തി.

ഗണപതി ഹോമത്തിനു ശേഷം നടന്ന യോഗത്തിൽ മുനിസിപ്പൽ പ്രസിഡന്റ്‌ ശ്രീ ജിതേഷ് സി അധ്യക്ഷത വഹിച്ചു. വളരെ മോശമായ സാഹചര്യത്തിൽ താൽക്കാലിക സ്റ്റാൻഡ് പ്രവൃത്തിക്കുമ്പോഴും പണി പൂർത്തിയായ സ്റ്റാൻഡ് പൊതുജനങ്ങൾക്ക് തുറന്നു കൊടുക്കാത്തത് അധികാരികളുടെ തികഞ്ഞ അനാസ്ഥയാണെന്ന് മുഖ്യപ്രഭാഷണം നടത്തിയ ബിജെപി ജില്ലാ പ്രസിഡന്റ്‌ ശ്രീ കെഎസ് അജി പറഞ്ഞു.

നിയോജകമണ്ഡലം പ്രസിഡന്റ്‌ ശ്രീ പ്രസാദ് വണ്ണപ്പുറം, ജില്ലാ സെക്രട്ടറിമാരായ അമ്പിളി അനിൽ, ടി എച്ച് കൃഷ്ണകുമാർ, മണ്ഡലം ജനറൽ സെക്രട്ടറി വേണുഗോപാൽ, മഹിളാ മോർച്ച ജില്ലാ വൈസ് പ്രസിഡന്റ്‌ ശ്രീവിദ്യ, മുനിസിപ്പൽ ജനറൽ സെക്രട്ടറി അനൂപ് പാങ്കാവിൽ, മുൻസിപ്പൽ വൈസ് പ്രസിഡന്റ്‌ രാജേഷ് പി എസ്, അഖിൽ കാഞ്ഞിരമറ്റം, രാജേഷ് പൂവാശേരിയിൽ, അനൂപ് പിവി, രാകേഷ് എൻ, ബിജു ബാലകൃഷ്ണൻ, നഗരസഭാ കൗൺസിലർമാരും നിരവധി പ്രവർത്തകരും യോഗത്തിൽ പങ്കെടുത്തു.

thodupuzha news
Advertisment