Advertisment

മൂന്ന് മാസത്തിനുള്ളില്‍ ബിജെപിയുടെ അഞ്ചാമത്തെ ഹര്‍ത്താല്‍: വിഷയം ശബരിമല തന്നെ

author-image
ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Updated On
New Update

തിരുവനന്തപുരം: ശബരിമല വിഷയത്തില്‍ മൂന്ന് മാസത്തിനുള്ളില്‍ ബിജെപി നടത്തുന്നത് 5മത്തെ ഹര്‍ത്താലുകള്‍ നടത്തി ബിജെപി. ഇതില്‍ 3 ഹര്‍ത്താലും ശബരിമല സീസണിലാണ് നടത്തിയത്. ഈ ഹര്‍ത്താലുകളില്‍ രണ്ടെണ്ണം സംസ്ഥാന വ്യാപകമായാണ് നടത്തിയത്. ബാക്കി രണ്ടെണ്ണം പത്തനംതിട്ടയിലും, ഒന്ന് തിരുവനന്തപുരത്തുമാണ് നടത്തിയത്.publive-image

Advertisment

07-10-2018 ശബരിമല സ്ത്രീപ്രവേശന വിധിയില്‍ പുനപരിശോധനാ ഹര്‍ജി നല്‍കാത്ത ദേവസ്വം ബോര്‍ഡ് നിലപാടിലും, യുവമോര്‍ച്ച സംഘടിപ്പിച്ച സമരത്തില്‍ പ്രവര്‍ത്തകര്‍ക്ക് പൊലീസ് മര്‍ദ്ദനമേറ്റതിലും പ്രതിഷേധിച്ച് പത്തനംതിട്ടയില്‍ ഹര്‍ത്താല്‍ നടത്തി

02-11-2018 ശിവദാസന്‍ എന്ന ശബരിമല തീര്‍ത്ഥാടനത്തിന് പോയ ലോട്ടറി വില്‍പ്പനക്കാരന്‍ ളാഹയ്ക്ക് സമീപം മരിച്ച നിലയില്‍ കണ്ടതിലായിരുന്നു ബിജെപി ഹര്‍ത്താല്‍. ഇയാള്‍ പൊലീസ് മര്‍ദ്ദനത്തില്‍ കൊല ചെയ്യപ്പെട്ടു എന്നാണ് ബിജെപി ആരോപിച്ചത്. എന്നാല്‍ നിലയ്ക്കലിലെ പൊലീസ് നടപടിക്ക് ശേഷമാണ് ശിവദാസന്‍ വീട്ടില്‍ നിന്നും ഇറങ്ങിയത് എന്ന് പിന്നീട് മനസിലായി. പത്തനംതിട്ട ജില്ലയിലായിരുന്ന ഹര്‍ത്താല്‍

17-11-2018 ഹിന്ദു ഐക്യവേദി നേതാവ് കെപി ശശികലയെ അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് സംസ്ഥാന വ്യാപക ഹര്‍ത്താല്‍. പുലര്‍ച്ചെ മൂന്ന് മണിക്കാണ് ഹര്‍ത്താല്‍ പ്രഖ്യാപിച്ചത്.

11-11-2018 ശബരിമല പ്രശ്‌നത്തില്‍ സമരം ചെയ്തവരെ പൊലീസ് മര്‍ദ്ദിച്ചെന്ന് ആരോപിച്ച് ബിജെപി തിരുവനന്തപുരം ജില്ലയില്‍ ഹര്‍ത്താല്‍ നടത്തി.

14-11-2018 സെക്രട്ടറിയേറ്റിന് മുന്നില്‍ ബി ജെ പി നേതാവ് സി കെ പത്മനാഭന്‍ നിരാഹാര സമരം നടത്തുന്ന സമരപ്പന്തലിന് മുന്നില്‍ മുട്ടട സ്വദേശി വേണുഗോപാലന്‍ നായര്‍ ആത്മഹത്യയ്ക്ക് ശ്രമിക്കുകയും പിന്നീട് മരിക്കുകയും ചെയ്തതില്‍ പ്രതിഷേധിച്ച് ഹര്‍ത്താല്‍

 

bjp#harthal
Advertisment