Advertisment

'വീട്ടില്‍ കയറി വെട്ടും; വെട്ടിയരിഞ്ഞ് കാട്ടില്‍ തള്ളും'; കണ്ണൂരില്‍ സിപിഎമ്മിനെതിരെ കൊലവിളി മുദ്രാവാക്യം മുഴക്കി ബിജെപി

New Update

publive-image

Advertisment

കണ്ണൂര്‍: കണ്ണപുരത്ത് പ്രതിഷേധ ധർണക്കിടെ ബിജെപി പ്രവർത്തകരുടെ കൊലവിളി മുദ്രാവാക്യം. സിപിഎം നേതാക്കളെ വീട്ടിൽ കയറി വെട്ടുമെന്നാണ് ധർണക്കിടെ മുദ്രാവാക്യം മുഴങ്ങിയത്. വെട്ടിയരിഞ്ഞ് കാട്ടില്‍ തള്ളുമെന്നും മുദ്രാവാക്യം വിളിക്കുന്നുണ്ട്. സംഭവത്തിൻ്റെ വീഡിയോ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.

കണ്ണപുരം പൊലീസ് സ്റ്റേഷന് മുന്നിൽ ബിജെപി പ്രവർത്തകർ നടത്തിയ ധർണയ്ക്കി‌ടെയാണ് കൊലവിളി മുദ്രാവാക്യം വിളി. സിപിഎം ബ്രാഞ്ച്, ലോക്കൽ നേതാക്കൾക്കെതിരെ പേരെടുത്തു പറയാതെയും സിപിഎമ്മിന്റെ ജില്ലാ പഞ്ചായത്ത് അംഗം ഷാജറിനെതിരെയുമാണു രൂക്ഷഭാഷയിലുള്ള മുദ്രാവാക്യങ്ങൾ വിളിച്ചത്.

കണ്ണപുരത്ത് ബിജെപി പ്രവർത്തകരുടെ വീടുകൾക്കും വാഹനങ്ങൾക്കും നേരെ നിരന്തരമായി ആക്രമണം ഉണ്ടാകുന്നു എന്നും ഇതിൽ പൊലീസ് നടപടി എടുക്കുന്നില്ലെന്നും ആരോപിച്ചായിരുന്നു ധർണ. ബിജെപി ജില്ലാ പ്രസിഡൻ്റ് എൻ ഹരിദാസാണ് പ്രതിഷേധ ധർണ ഉദ്ഘാടനം ചെയ്തത്.

ഇതിനിടെ, നിലമ്പൂർ മൂത്തേടത്ത് വ്യാഴാഴ്ച യൂത്ത് കോൺഗ്രസിനെതിരെ കൊലവിളി മുദ്രാവാക്യവുമായി ഡിവൈഎഫ്ഐ പ്രകടനം നടത്തിയ സംഭവത്തിൽ മൂന്നു പേരെ പൊലീസ് അറസ്റ്റു ചെയ്തു. ഇവരെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു.

Advertisment