Advertisment

“സാധാരണക്കാർ കാർ ഓടിക്കാറില്ല, കൂടുതലും ബസാണ് ഉപയോഗിക്കുന്നത്; രാഷ്ട്രീയക്കാരാണ് ഇന്ധനവില വർദ്ധനയെ പ്രശ്നവൽക്കരിക്കുന്നത്; പണപ്പെരുപ്പത്തിനും ഉയർന്ന വിലയ്ക്കും ജനങ്ങൾ പൊരുത്തപ്പെട്ടു കഴിഞ്ഞു; ബി.ജെ.പി മന്ത്രി

New Update

ഡല്‍ഹി: സാധാരണക്കാർ പൊതുഗതാഗതം ഉപയോഗിക്കുന്നതിനാൽ ഇന്ധനവില വർദ്ധന അവരെ ബാധിക്കില്ലെന്ന് ബീഹാറിൽ നിന്നുള്ള ബി.ജെ.പി മന്ത്രി നാരായണ പ്രസാദ്. രാജ്യത്തുടനീളം ഇന്ധനവില കുതിച്ചുയരുന്ന സാഹചര്യത്തിലാണ് ബി.ജെ.പി നേതാവിന്റെ പ്രസ്താവന.

Advertisment

publive-image

“സാധാരണക്കാർ കൂടുതലും ബസാണ് ഉപയോഗിക്കുന്നത്. കുറച്ചുപേർ മാത്രമേ സ്വകാര്യ ഗതാഗതം ഉപയോഗിക്കുന്നുള്ളൂ,” സാധാരണക്കാരല്ല മറിച്ച് രാഷ്ട്രീയക്കാരാണ് ഇന്ധനവില വർദ്ധനയെ പ്രശ്നവൽക്കരിക്കുന്നത് എന്നും നാരായണ പ്രസാദ് പറഞ്ഞു.

പണപ്പെരുപ്പത്തിനും ഉയർന്ന വിലയ്ക്കും ജനങ്ങൾ പൊരുത്തപ്പെട്ടു കഴിഞ്ഞു എന്നും ബി.ജെ.പി നേതാവ് പറഞ്ഞു. “വിലക്കയറ്റം എന്നെയും ബാധിക്കുന്നുണ്ട്. എന്നാൽ ജനങ്ങൾ അതിനോടെല്ലാം പൊരുത്തപ്പെടും,” പ്രസാദ് കൂട്ടിച്ചേർത്തു.

bjp minister
Advertisment