Advertisment

ബിജെപി എംഎല്‍എ ബീമാ മാണ്ഡവി സുരക്ഷാ മുന്നറിയിപ്പ് അവഗണിച്ചെന്ന് പൊലീസ്

New Update

ദന്തേവാഡ: മാവോയിസ്റ്റ് ആക്രമണത്തില്‍ ബിജെപി എംഎല്‍എ ബീമാ മാണ്ഡവിയുടെ സുരക്ഷാ ഭടന്മാരും കൊല്ലപ്പെട്ട ദന്തേവാഡയില്‍ വന്‍ സുരക്ഷാപരിശോധന .

Advertisment

മാണ്ഡവി പൊലീസ് നല്‍കിയസുരക്ഷാമുന്‍ കരുതലുകള്‍ അവഗണിച്ചുവെന്ന് ചത്തീസ്ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ബാഗല്‍പറഞ്ഞു. ലോക്‌സഭാ തെരഞ്ഞടുപ്പിന്റെ ഭാഗമായി ആദ്യഘട്ട വോട്ടെടുപ്പ് നടക്കാന്‍ മണിക്കൂറുകള്‍ ബാക്കി നില്‍ക്കെയാണ് വന്‍ മാവോയിസ്റ്റ് ആക്രമണം ഉണ്ടായത്. ഈ സാഹചര്യത്തില്‍ ഛത്തീസ്ഗഡില്‍ വന്‍ സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്.

publive-image

ഇന്നലെ ഉണ്ടായ ആക്രമണത്തില്‍ ബിജെപി എംഎല്‍എ ഭീമ മാണ്ഡവിയും അഞ്ച് പൊലീസുകാരും കൊല്ലപ്പെട്ടിരുന്നു. രഹസ്യാന്വേഷണ വിഭാഗത്തിന്‍റെ പിഴവാണ് കാരണമെന്ന ആരോപണം മുഖ്യമന്ത്രി നിഷേധിച്ചു. മുന്നറിയിപ്പുകള്‍ അവഗണിച്ച മാണ്ഡവി കുറുക്കുവഴി തേടിപ്പോകുന്ന വിവരം പൊലീസിനെ മുന്‍കൂട്ടി അറിയിച്ചിരുന്നില്ല.

തെരഞ്ഞെടുപ്പിന്റെ ഭാഗമായി പ്രചാരണത്തിനായി പോയ വാഹനവ്യൂഹത്തിന് നേരെയാണ് ആക്രമണമുണ്ടായത്. അത്യാധുനിക സ്‌ഫോടക വസ്തുകള്‍ കൊണ്ടാണ് ആക്രമണം നടത്തിയതെന്നാണ് പ്രാഥമിക വിവരം. സ്‌ഫോടനം നടന്ന സ്ഥലത്തവെച്ച്‌ തന്നെ പേഴ്‌സണല്‍ സെക്യൂരിറ്റി ഓഫീസര്‍ ഡ്രൈവര്‍ എന്നിവരും എംഎല്‍എയും കൊല്ലപ്പെട്ടു.

കൗകോണ്ഡ പോലീസ് സ്റ്റേഷന് പരിധിയിലെ ശ്യാംഗിരി എന്ന സ്ഥലത്തായിരുന്നു ആക്രമണം നടന്നത്. അതി ഭീകരമായ സ്‌ഫോടനത്തില്‍ എംഎല്‍എ സഞ്ചരിച്ചിരുന്ന ബുള്ളറ്റ് പ്രൂഫ് എസ്‌യുവി വാഹനം വായുവിലേക്ക് ഉയര്‍ന്നു പൊങ്ങി രണ്ടായി പിളര്‍ന്നു. വാഹനത്തിന്റെ അവശിഷ്ടങ്ങളും ആക്രമണം നടന്ന പ്രദേശത്തെ ചിത്രങ്ങളും ദൃശ്യങ്ങളും ആക്രമണത്തിന്റെ തീവ്രത വ്യക്തമാക്കുന്നതാണ്.

Advertisment