Advertisment

ട്രാഫിക് നിയമ ഭേദഗതി ; ഉയർന്ന പിഴ വ്യവസ്ഥക്കെതിരെ ബിജെപി ഭരിക്കുന്ന കൂടുതൽ സംസ്ഥാനങ്ങൾ രംഗത്ത് ;  പിഴ തുക കുറയ്ക്കണമെന്ന് മഹാരാഷ്ട്രയും ഗോവയും ബീഹാറും !

author-image
ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update

ഡല്‍ഹി : ട്രാഫിക് നിയമ ഭേദഗതിയിലെ ഉയർന്ന പിഴ തുക കുറയ്ക്കണമെന്ന് ആവശ്യപ്പെട്ട് മഹാരാഷ്ട്രയും ഗോവയും ബീഹാറും . ഗുജറാത്തിന് പിന്നാലെ ഉത്തരാഖണ്ഡും ഇന്നലെ പിഴ കുറച്ചിരുന്നു.

Advertisment

publive-image

അതേസമയം, കർണ്ണാടക സര്‍ക്കാര്‍ ഉയർന്ന പിഴ തുകയിൽ ഇളവ് നല്‍കി. ട്രാഫിക് നിയമലംഘനത്തിനുള്ള പിഴയിൽ ഇളവ് വരുത്തുന്നത് പരിശോധിക്കാൻ ഗതാഗത സെക്രട്ടറിക്ക് കർണാടക മുഖ്യമന്ത്രി ബി എസ് യെദിയൂരപ്പ നിർദ്ദേശം നൽകി.

ഗുജറാത്ത്‌ സർക്കാരിന്‍റെ ഉത്തരവ് പഠിച്ച് റിപ്പോർട്ട്‌ നൽകാനാണ് നിർദേശം. പൊതുവികാരം കണക്കിലെടുത്ത് നാല് ദിവസത്തിനുള്ളിൽ തീരുമാനം എടുക്കുമെന്ന് ഉപമുഖ്യമന്ത്രി ലക്ഷ്മൺ സാവധിയും വ്യക്തമാക്കി.

Advertisment