Advertisment

തിരുവനന്തപുരത്തിന് പിന്നാലെ പത്തനംതിട്ടയിലും ! പ്രവര്‍ത്തകര്‍ മുഴുവന്‍ ബിജെപിയില്‍ ചേര്‍ന്നു; സിപിഎം ഓഫീസ് ബിജെപി ഓഫീസായി

author-image
ന്യൂസ് ബ്യൂറോ, പത്തനംതിട്ട
Updated On
New Update

publive-image

Advertisment

പത്തനംതിട്ട: റാന്നി പെരുനാട് പഞ്ചായത്ത് കക്കാട് വാര്‍ഡിലെ പ്രവര്‍ത്തകര്‍ മുഴുവന്‍ ബിജെപിയില്‍ ചേര്‍ന്നതിനുപിന്നാലെ സിപിഎം ഓഫീസ് ബിജെപി ഏറ്റെടുത്തതായി റിപ്പോര്‍ട്ട്. കഴിഞ്ഞ ദിവസം ബിജെപി വാർഡ് മെമ്പർ ആയ അരുൺ അനിരുദ്ധനെ വെട്ടി പരിക്കേൽപ്പിച്ചിരുന്നു.

പ്രതികളെ അറസ്റ്റ് ചെയ്യണമെന്ന് ആവിശ്യപെട്ടുള്ള പ്രതിഷേധ സമ്മേളനത്തിൽ വച്ചാണ് കക്കാട് വാർഡ് കമ്മിറ്റിയുടെ ഓഫീസ് ബിജെപി ഏറ്റെടുത്തത്. കേരളത്തിൽ ഇത് രണ്ടാമത്തേ സിപിഎം ഓഫീസ് ആണ് ബിജെപി ഓഫീസ് ആയി മാറിയത്. ഇതിന്റെ ചിത്രങ്ങള്‍ ഫേസ്‌ബുക്കില്‍ പ്രചരിക്കുന്നുണ്ട്. എന്നാല്‍ സംഭവത്തില്‍ സിപിഎം പ്രതികരിച്ചിട്ടില്ല.

അതേസമയം, മന്ത്രി എം.എം. മണിയുടെ പഴയ ഫേസ്ബുക്ക് പോസ്റ്റ് കുത്തിപ്പൊക്കിയുള്ള ട്രോളുകളും വ്യാപകമായി പ്രചരിക്കുന്നുണ്ട്. കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ബിജെപിയില്‍ ചേരുന്നതിനെ പരിഹസിച്ച് മന്ത്രി രണ്ട് വര്‍ഷങ്ങള്‍ക്ക് മുമ്പ് ഫേസ്ബുക്കിലിട്ട പോസ്റ്റാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഇപ്പോള്‍ സിപിഎമ്മിനെതിരെ ഉപയോഗിക്കുന്നത്.

''അവസാനം പോകുന്നവരോട് ഒരു അഭ്യർത്ഥന, പാർട്ടി ഓഫീസ് പൂട്ടി പോകുമ്പോൾ ഫാനും ലൈറ്റും ഓഫ് ചെയ്യണം :...കാരണം നിങ്ങളുടെ നട്ടെല്ലിന് വിലയില്ലെങ്കിലും 'വൈദ്യുതി അമൂല്യമാണ്, അത് പാഴാക്കരുത്' ''- എന്നായിരുന്നു മന്ത്രിയുടെ അന്നത്തെ പോസ്റ്റ്.

Advertisment