Advertisment

നേമത്ത് കെ മുരളീധരന് നേരെ ആക്രമണം ; ബിജെപി പ്രവര്‍ത്തകര്‍ വാഹനം ആക്രമിച്ചു

New Update

publive-image

Advertisment

തിരുവനന്തപുരം: വോട്ടെടുപ്പിന് മണിക്കൂറുകൾ മാത്രം ശേഷിക്കെ നേമത്ത് ബിജെപി പ്രവർത്തകർ കെ മുരളീധരന്റെ വാഹനം തടഞ്ഞു. നേമം സ്റ്റുഡിയോ റോഡിൽ വച്ചാണ് വാഹനം തടഞ്ഞത്. സ്ഥലത്ത് കോൺഗ്രസ് - ബിജെപി പ്രവർത്തകർ തമ്മിൽ നേരിയ സംഘർഷം ഉണ്ടായി.

സംഘർഷത്തിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകൻ ഷജീറിന് പരുക്കേറ്റു. യുഡിഎഫ് മണ്ഡലത്തിലെ വോട്ടർമാർക്ക് പണം നൽകാൻ വന്നു എന്ന് ആരോപിച്ചാണ് ബിജെപി പ്രവർത്തകർ വാഹനം തടഞ്ഞത്. ഇതിനെ തുടർന്ന് യൂത്ത് കോൺഗ്രസ് പ്രവർത്തകർ സംഭവസ്ഥലത്തെത്തി. തുടർന്ന് വാക്കുതർക്കം ഉണ്ടാകുകയും ചെയ്തു. അത് സംഘർഷത്തിൽ കലാശിക്കുകയായിരുന്നു.

യൂത്ത് കോൺഗ്രസ് പ്രവർത്തകനായ ഷജീറിന് സംഘർഷത്തിൽ പരുക്കേറ്റു. ഇയാളെ പിന്നീട് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പൊലീസ് സംഭവസ്ഥലത്തെത്തി സ്ഥിതിഗതികൾ നിയന്ത്രണവിധേയമാക്കി. സംഭവസ്ഥലത്ത് പൊലീസിനെ വിന്യസിച്ചിട്ടുണ്ട്.

trivandrum news
Advertisment