Advertisment

നടന്‍ പ്രകാശ് രാജ് പങ്കെടുത്ത പരിപാടിയുടെ വേദിയിലും പരിസരത്തും ബിജെപി യുവമോര്‍ച്ചാ പ്രവര്‍ത്തകര്‍ ഗോമൂത്രം തളിച്ചു ;ഞാന്‍ പോകുന്നിടത്തൊക്കെ ഈ ശുദ്ധീകരണം തുടരുമോ എന്ന് താരം

New Update

ബെംഗളൂരു: കര്‍ണാടകയില്‍ നടന്‍ പ്രകാശ് രാജ് കഴിഞ്ഞ ദിവസം പങ്കെടുത്ത പരിപാടിയുടെ വേദിയിലും പരിസരത്തും ബിജെപി യുവമോര്‍ച്ചാ പ്രവര്‍ത്തകര്‍ ഗോമൂത്രം തളിച്ചു. സിര്‍സിയില്‍ കഴിഞ്ഞ വാരാന്ത്യത്തിലാണ് പ്രകാശ് രാജ് പങ്കെടുത്ത പരിപാടി നടന്നത്. ഇടതു ചിന്തകരാണ് പരിപാടി സംഘടിപ്പിച്ചത്. നമ്മുടെ ഭരണഘടന നമ്മുടെ അഭിമാനം എന്നായിരുന്നു പരിപാടിയുടെ പേര്.

Advertisment

ഉത്തര കന്നഡ എം പിയും കേന്ദ്രമന്ത്രിയുമായ അനന്ത് കുമാര്‍ ഹെഗ്‌ഡെയ്‌ക്കെതിരെ പ്രകാശ് രാജ് നടത്തിയ പരാമര്‍ശങ്ങളാണ് ബിജെപി യുവമോര്‍ച്ചാ പ്രവര്‍ത്തകരെ പ്രതിഷേധത്തിലേക്ക് നയിച്ചത്. തുടര്‍ന്ന് സംക്രാന്ത്രി ദിനത്തില്‍ സിറ്റി യൂണിറ്റ് നേതാവായ വിശാല്‍ മറാട്ടെയുടെ നേതൃത്വത്തില്‍ പ്രവര്‍ത്തകര്‍ പരിപാടി നടന്ന സ്ഥലത്ത് എത്തുകയും വേദിയിലും പരിസരത്തും ഗോമൂത്രം തളിക്കുകയുമായിരുന്നു.

publive-image

പ്രദേശത്ത് പരിപാടി സംഘടിപ്പിച്ചതിലൂടെ സ്വയം പ്രഖ്യാപിത ബുദ്ധിജീവികള്‍ തങ്ങളുടെ ആരാധനായിടം അശുദ്ധമാക്കിയെന്ന് വിശാല്‍ മറാട്ടെ ആരോപിച്ചു. ഹിന്ദു ദൈവങ്ങളെ അപമാനിക്കുന്നവരും ഗോമാംസം ഭക്ഷിക്കുന്നതിനെ പ്രോത്സാഹിപ്പിക്കുന്നവരും വന്നതോടെ സിര്‍സ നഗരം മുഴുവന്‍ അശുദ്ധമായി. സാമൂഹിക വിരുദ്ധ ഇടതു ചിന്തകര്‍ക്ക് സമൂഹം മാപ്പു കൊടുക്കില്ലെന്നും മറാട്ടെയെ ഉദ്ധരിച്ച് ന്യൂസ് 18 റിപ്പോര്‍ട്ട് ചെയ്തു.

അതേസമയം താന്‍ പങ്കെടുത്ത പരിപാടിയുടെ വേദിയില്‍ ബി ജെ പി യുവമോര്‍ച്ചാ പ്രവര്‍ത്തകര്‍ ഗോമൂത്രം തളിച്ചതില്‍ പ്രതികരണവുമായി പ്രകാശ് രാജും രംഗത്തെത്തി. ട്വിറ്ററിലൂടെയായിരുന്നു പ്രകാശ് രാജിന്റെ പ്രതികരണം.

സിര്‍സി നഗരത്തില്‍ ഞാന്‍ സംസാരിച്ച വേദി ബി ജെ പി പ്രവര്‍ത്തകര്‍ പശുവിന്റെ മൂത്രം(വിശുദ്ധ ഗോമൂത്ര)തളിച്ച് വൃത്തിയാക്കുകയും ശുദ്ധീകരിക്കുകയും ചെയ്തു. ഞാന്‍ പോകുന്ന എല്ലായിടത്തും നിങ്ങള്‍ ഈ വിശുദ്ധീകരണ സേവനം തുടരുമോ? പ്രകാശ് രാജ് ട്വിറ്ററില്‍ കുറിച്ചു. ജസ്റ്റ് ആസ്‌കിങ് എന്ന ഹാഷ് ടാഗോടെയാണ് പ്രകാശ് രാജ് ട്വീറ്റ് ചെയ്തിരിക്കുന്നത്.

actor prakash raj.film
Advertisment