Advertisment

കേരളത്തിലെ ആര്‍എസ്എസ്, ബിജെപി പ്രവര്‍ത്തകരുടെ ദുരൂഹമരണങ്ങള്‍ ക്രൈംബ്രാഞ്ച് അന്വേഷിക്കുന്നു ; അന്വേഷിക്കുന്നത് 1992- 97 കാലത്ത് നടന്ന അപകട- ദുരൂഹ മരണങ്ങള്‍

author-image
ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Updated On
New Update

തൃശൂർ: കേരളത്തിലെ ആര്‍എസ്എസ്, ബിജെപി പ്രവര്‍ത്തകരുടെ ദുരൂഹമരണങ്ങള്‍ ക്രൈംബ്രാഞ്ച് അന്വേഷിക്കുന്നു. 1992- 97 കാലത്ത് നടന്ന അപകട- ദുരൂഹമരണങ്ങളാണ് ക്രൈംബ്രാഞ്ച് അന്വേഷിക്കുന്നത്.

Advertisment

publive-image

അപകട മരണങ്ങള്‍ എന്നു കരുതിയിരുന്നവയില്‍ ഭീകരവാദ സംഘടനയായ ജം ഇയത്തുല്‍ ഹിസാനിയയുടെ പങ്കുണ്ടെന്ന് തെളിഞ്ഞതിന് പിന്നാലെയാണ് അന്വേഷണം ക്രൈംബ്രാഞ്ച് ഏറ്റെടുക്കാന്‍ തീരുമാനിച്ചത്. തൊഴിയൂരിൽ ആർഎസ്എസ് പ്രവർത്തകനായ സുനിലിന്റെ കൊലപാതക കേസിലെ പ്രതികളുടെ വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തിലാണ് അന്വേഷണം.

Image result for thozhiyoor sunil

ഇക്കാലത്ത് നടന്ന അപകട മരണങ്ങളുടെ പിന്നിൽ ജം ഇയത്തുൽ ഹിസാനിയയുടെ പങ്കുണ്ടെന്ന വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിൽ ക്രൈം ബ്രാഞ്ച് ഉദ്യോഗസ്ഥർ വിവരശേഖരണം ആരംഭിച്ചു. 1992 ല്‍ തൃശൂരിൽ രൂപം കൊണ്ട ഭീകരവാദ സംഘടനയാണ് ജം ഇയത്തുല്‍ ഹിസാനിയ.

Image result for thozhiyoor sunil

1997 ല്‍ ഈ സംഘടനയിലെ മുഖ്യ അംഗമായ സെയ്തലവി അന്‍വരി ദുബായിലേയ്ക്ക് കടന്നിരുന്നു. അക്കാലത്ത് ഒട്ടനവധി ആര്‍എസ്എസ് ബിജെപി പ്രവര്‍ത്തകര്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ചിട്ടുണ്ട്.

publive-image

1996 ആഗസ്റ്റില്‍ മൂന്ന് ആര്‍എസ്എസ് പ്രവര്‍ത്തകരെ കൊലപ്പെടുത്തിയതോടെയാണ് ജംഇയത്തുല്‍ ഹിസാനിയയുടെ പങ്ക് പുറത്ത് വന്നത്. ഇതോടെ ഇതില്‍ ഉള്‍പ്പെട്ട ഭീകരവാദികള്‍ പലരും ഒളിവില്‍ പോവുകയും വിദേശത്തേയ്ക്ക് കടക്കുകയുമായിരുന്നു.

Advertisment