Advertisment

മേരിമാതാ ഇൻഫ്രാസ്ട്രച്ചർ പ്രൈവറ്റ് ലിമിറ്റഡിനെ കരിമ്പട്ടികയിൽ പെടുത്തി

New Update

publive-image

Advertisment

കൊച്ചി: കുസാറ്റിലെ നിർമ്മാണ പ്രവർത്തനങ്ങളിൽ വീഴ്ച വരുത്തിയ മേരിമാതാ ഇൻഫ്രാസ്ട്രച്ചർ പ്രൈവറ്റ് ലിമിറ്റഡിനെ കേരള റോഡ്സ് ആൻഡ് ഡെവലപ്മെന്റ് കോർപ്പറേഷൻ കരിമ്പട്ടികയിൽ ഉൾപ്പെടുത്തി. വിശദ വിവരങ്ങൾ വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു ( http://web.rbdck.com/index.php/news/ ).

കുസാറ്റിലെ സിവിൽ ആൻഡ് ഇലക്ട്രിക് ജോലി ചെയ്യുന്നതിന് വേണ്ടി 2018 സെപ്തംബർ 17 ന് ആണ് 62.58 കോടിയുടെ കരാർ മൂവാറ്റുപുഴയിൽ പ്രവർത്തിക്കുന്ന മേരിമാതാ ഇൻഫ്രാസ്ട്രച്ചർ പ്രൈവറ്റ് ലിമിറ്റഡിന് നൽകിയത്.

എന്നാൽ 3 വർഷമായിട്ടും നാലിലൊന്ന് ജോലി പോലും പൂർത്തിയാക്കാതെ കേരള റോഡ്സ് ആൻഡ് ഡെവലപ്മെന്റ് കോർപ്പറേഷന്റെ വിശ്വസ്തതയ്ക്ക് കോട്ടം തട്ടുന്ന രീതിയിലും ജോലിയിൽ വീഴ്ച വരുത്തിയതിനെ തുടർന്നുമാണ് കമ്പിനിയെ കരിമ്പട്ടികയിൽ ഉൾപ്പെടുത്തി ഉത്തരവ് ഇറക്കിയത്.

kochi news
Advertisment