Advertisment

പണവുമായി ഹോട്ടലിലെത്താന്‍ സുരേന്ദ്രന്റെ സെക്രട്ടറിയോട് സികെ ജാനു നിര്‍ദ്ദേശിക്കുന്ന ശബ്ദരേഖ പുറത്ത്; ജാനുവിന് പണം കൈമാറുന്നതിന് മുന്‍പ് പലതവണ തന്റെ ഫോണിലേക്ക് സുരേന്ദ്രന്‍ വിളിച്ചിരുന്നു; കൂടുതല്‍ തെളിവുകളുമായി പ്രസീത

New Update

തൃശൂര്‍: കൊടകര കുഴല്‍പ്പണക്കേസില്‍ സംസ്ഥാനത്തെ ബിജെപി നേതൃത്വം പ്രതിക്കൂട്ടിലായിരിക്കെയാണ് എന്‍ഡിഎ സ്ഥാനാര്‍ത്ഥിയാകുന്നതിന് സികെ ജാനുവിന് ബിജെപി അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ 10 ലക്ഷം രൂപ നല്‍കിയെന്ന വെളിപ്പെടുത്തലുമായി ജെആര്‍പി സംസ്ഥാന ട്രഷറര്‍ പ്രസീത അഴിക്കോട് രംഗത്തെത്തിയത്.

Advertisment

publive-image

പിന്നാലെ പത്രിക പിന്‍വലിക്കാന്‍ സുരേന്ദ്രന്‍ തനിക്കും പണം നല്‍കിയെന്ന വെളിപ്പെടുത്തലുമായി മഞ്ചേശ്വരത്തെ അപരസ്ഥാനാര്‍ത്ഥി കെ സുന്ദരയും രംഗത്തെത്തിയിരുന്നു. ഇപ്പോള്‍ കെ സുരേന്ദ്രനെതിരെ കുരുക്കുമുറുക്കി കൂടുതല്‍ തെളിവുകളുമായി രംഗത്തെത്തിയിരിക്കുകയാണ് പ്രസീത.

സികെ ജാനുവിന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ 10 ലക്ഷം രൂപ കൈമാറിയെന്ന് തെളിയിക്കുന്ന കൂടുതല്‍ ശബ്ദരേഖകള്‍ പ്രസീത പുറത്തുവിട്ടു. പണവുമായി ഹോട്ടലിലെത്താന്‍ സുരേന്ദ്രന്റെ സെക്രട്ടറിയോട് സികെ ജാനു നിര്‍ദ്ദേശിക്കുന്ന ശബ്ദരേഖയാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്.

സികെ ജാനുവിന് പണം കൈമാറുന്നതിന് മുന്‍പ് പലതവണ തന്റെ ഫോണിലേക്ക് സുരേന്ദ്രന്‍ വിളിച്ചിരുന്നുവെന്ന് പ്രസീത പറയുന്നു. ഇതിന്റെ വിവരങ്ങളും പ്രസീത പുറത്തുവിട്ടിട്ടുണ്ട്. ഹൊറൈസന്‍ ഹോട്ടസിന്റെ 503-ാം നമ്പര്‍ മുറിയിലെത്താന്‍ ജാനു പ്രസീതയുടെ ഫോണില്‍ നിന്നും സുരേന്ദ്രന്റെ സെക്രട്ടറിയോട് ആവശ്യപ്പെട്ടതിന്റെ എല്ലാ തെളിവുകളും തന്റെ പക്കലുണ്ടെന്ന് പ്രസീത പറയുന്നു.

ഫോണ്‍ റെക്കോര്‍ഡില്‍ സൂചിപ്പിച്ച പ്രകാരം തന്നെ ഹോട്ടല്‍ മുറിയില്‍വെച്ച് 10 ലക്ഷം രൂപ ജാനുവിന് കൈമാറിയെന്നാണ് പ്രസീത ആരോപിക്കുന്നത്. സുരേന്ദ്രന്റെ വിജയ യാത്രയ്ക്കിടയില്‍ മാര്‍ച്ച് മൂന്നിന് കൂടിക്കാഴ്ച്ചയ്ക്ക് സമയം ഒരുക്കാന്‍ പ്രസീതയോട് സുരേന്ദ്രന്‍ പറയുന്ന ശബ്ദരേഖയും പുറത്തുവന്നിട്ടുണ്ട്.

black money case
Advertisment