Advertisment

ദുബായിലെ ജെബല്‍ അലി തുറമുഖത്ത് കപ്പലിലെ കണ്ടെയ്‌നറിനുള്ളില്‍ ഉഗ്രസ്‌ഫോടനം; വന്‍തീപിടുത്തം; സ്‌ഫോടനത്തിന്റെ പ്രകമ്പനം നഗരത്തിലുടനീളം അനുഭവപ്പെട്ടു

author-image
ഗള്‍ഫ് ഡസ്ക്
New Update

യുഎഇ: ദുബായിലെ ജെബൽ അലി തുറമുഖത്ത് കപ്പലിലെ കണ്ടെയ്നറിനുള്ളിൽ ഉണ്ടായ സ്ഫോടനത്തിൽ വലിയ തീപിടിത്തമുണ്ടായതായും നഗരത്തിലുടനീളം പ്രകമ്പനം അനുഭവപ്പെട്ടതായും അധികൃതർ അറിയിച്ചു. ബുധനാഴ്ച വൈകിട്ട് ആയിരുന്നു സംഭവം.

Advertisment

publive-image

മരണങ്ങളോ പരിക്കുകളോ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ലെന്നും തീ നിയന്ത്രണവിധേയമാണെന്നും അധികൃതർ അറിയിച്ചു. ജബൽ അലി തുറമുഖത്ത് നങ്കൂരമിട്ട കപ്പലിനുള്ളിലെ കണ്ടെയ്നറിൽ തീ പടർന്നതായി റിപ്പോർട്ടുണ്ട്. തീ അണയ്ക്കാൻ ദുബായ് സിവിൽ ഡിഫൻസ് സംഘം പ്രവർത്തിക്കുന്നുണ്ടെന്ന് ദുബായ് മീഡിയ ഓഫീസ് അവരുടെ ട്വീറ്റിൽ അറിയിച്ചു.

തുറമുഖത്ത് അഗ്നിശമന സേനാംഗങ്ങൾ തീ അണയ്ക്കുന്ന വീഡിയോ ദുബായ് മീഡിയ ഓഫീസ് പോസ്റ്റ് ചെയ്തു. തുറമുഖത്ത് നിന്ന് 15 കിലോമീറ്റർ അകലെ സ്ഫോടനം കേട്ടതായി അനുഭവപ്പെട്ടതായി ദുബായിലെ നിരവധി സി‌എൻ‌എൻ ഉദ്യോഗസ്ഥർ പറഞ്ഞു. ലോകത്തിലെ ഒമ്പതാമത്തെ വലിയ തുറമുഖവും ഈ മേഖലയിലെ ഏറ്റവും വലിയ തുറമുഖവുമാണ് ജെബൽ അലി.

blast report
Advertisment