Advertisment

ഈസ്റ്റര്‍ ദിനത്തില്‍ ശ്രീലങ്കയിലെ പള്ളികളിലും ഹോട്ടലുകളിലും ഭീകരാക്രമണം : സ്‌ഫോടനങ്ങളില്‍ 80ഓളം പേര്‍ക്ക് പരിക്കേറ്റു

New Update

കൊളംബോ : ഈസ്റ്റര്‍ ആഘോഷത്തിനിടെ ശ്രീലങ്കയിലെ പള്ളികളിലും ഹോട്ടലുകളിലും ഭീകരാക്രമണം നടന്നതായി റിപ്പോര്‍ട്ട് . ഈസ്റ്റര്‍ ദിന പ്രാര്‍ത്ഥനയ്ക്കിടയൊണ് സ്‌ഫോടനം ഉണ്ടായത്.

Advertisment

രണ്ട് ക്രിസ്ത്യന്‍ പള്ളികള്‍ക്കും ഹോട്ടലിനും സമീപത്തായാണ് സ്‌ഫോടനമുണ്ടായത്. കൊച്ചിക്കാടെ സെന്റ് ആന്റണീസ് പള്ളിയ്ക്കുള്ളിലാണ് ആദ്യ സ്‌ഫോടനം ഉണ്ടായത്.

publive-image

കൊളംബോയിലെ ഷാന്‍ഗ്രീ ലാ ഹോട്ടലിലും കിങ്‌സ്ബറി ഹോട്ടലിലും സ്‌ഫോടനമുണ്ടായതായി പൊലീസ് പറഞ്ഞു. സ്‌ഫോടനത്തില്‍ 80 ഓളം ആളുകള്‍ക്ക് ഗുരുതരമായി പരിക്കേറ്റതായായി പൊലീസും ആശുപത്രി അധികൃതരും പറഞ്ഞു. അതേസമയം അപകടത്തില്‍ എത്ര പേര്‍ കൊല്ലപ്പെട്ടുവെന്ന് വ്യക്തമല്ല.

Advertisment