Advertisment

ഐസ്‌ക്രീം നക്കിയ ശേഷം തിരികെ ഫ്രീസറില്‍ വച്ച വീഡിയോ സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചു ; മണിക്കൂറുകള്‍ക്കുള്ളില്‍ യുവാവിനെ അറസ്റ്റു ചെയ്തു

author-image
ഇന്‍റര്‍നാഷണല്‍ ഡസ്ക്
Updated On
New Update

അമേരിക്ക: ഐസ്‌ക്രീം നക്കിയ ശേഷം തിരികെ ഫ്രീസറില്‍ വച്ച വീഡിയോ സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചു മണിക്കൂറുകള്‍ക്കുള്ളില്‍ യുവാവിനെ അറസ്റ്റു ചെയ്തു. ബ്ലൂ ബെല്‍ കമ്പനിയുടെ ഐസ്‌ക്രീം നക്കിയ ശേഷം ഫ്രീസറില്‍ തിരികെവച്ച യുവാവ് അറസ്റ്റില്‍. അമേരിക്കയിലെ ലൂയിസിയാനയിലാണു സംഭവം. ലെനിസ് മാര്‍ട്ടിന്‍ എന്ന മുപ്പത്താറുകാരനെയാണു ശനിയാഴ്ച അറസ്റ്റു ചെയ്തത്.

publive-image

കടയില്‍കയറി ഐസ്‌ക്രീം നക്കിയ ശേഷം ഫ്രീസറില്‍ തിരികെവയ്ക്കുന്ന വീഡിയോ ലെനിസ് തന്നെ ഫേസ്ബുക്കിലും ട്വിറ്ററിലും പോസ്റ്റ് ചെയ്തിരുന്നു. ബ്ലൂ ബെല്‍ എന്ന കമ്പനിയുടെ ഐസ്‌ക്രീം ബോക്സ് തുറന്നു നക്കുന്നതും തിരികെ അവിടെതന്നെ വയ്ക്കുന്നതുമായ വീഡിയോ 13 ദശലക്ഷം ആളുകളാണു കണ്ടത്. കടയിലെ ഐസ്‌ക്രീം കേടുവരുത്തിയതിനും കുറ്റകൃത്യം പരസ്യപ്പെടുത്തിയതിനുമാണ് യുവാവിനെഅറസ്റ്റ് ചെയ്തത്.

റീട്ടയ്ല്‍ സ്റ്റോറിനുള്ളില്‍ കയറി ഐസ്‌ക്രീം നക്കിയശേഷം ഫ്രീസറില്‍ തിരികെവക്കുന്ന പെണ്‍കുട്ടിയുടെ വീഡിയോ അടുത്തിടെ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു.

ഇതിന്റെ ചുവടു പിടിച്ചായിരുന്നു ലെനിസിന്റെ നീക്കം.

Advertisment