Advertisment

പന്തില്‍ ഹാന്‍ഡ് സാനിറ്റെെസര്‍ പ്രയോഗിച്ച ഓസ്ട്രേലിയന്‍ പേസറെ സസ്പെന്‍ഡ് ചെയ്തു

author-image
സ്പോര്‍ട്സ് ഡസ്ക്
Updated On
New Update

ഓസ്ട്രേലിയ: പന്തില്‍ ഹാന്‍ഡ് സാനിറ്റെെസര്‍ പ്രയോഗിച്ചുവെന്ന് ആരോപിച്ച്‌ ഓസ്ട്രേലിയന്‍ പേസറെ സസ്പെന്‍ഡ് ചെയ്തു. സീമര്‍ മിച്ച്‌ ക്ലേഡനെയാണ് ഇംഗ്ലീഷ് കൗണ്ടിയില്‍ നിന്നും സസ്പെന്‍ഡ് ചെയ്തത്.

Advertisment

publive-image

കഴിഞ്ഞ മാസം മിഡില്‍സെക്സിനെതിരായ മത്സരത്തില്‍ ഇംഗ്ലണ്ട് വെയില്‍സ് ക്രിക്കറ്റ് ബോര്‍ഡും( ഇ സി ബി) മൂന്ന് വിക്കറ്റ് നേടിയിരുന്നു.

മിഡില്‍സെക്സിനെതിരായ തങ്ങളുടെ മത്സരത്തില്‍ പന്തില്‍ ഹാന്‍ഡ് സാനിറ്റെെസര്‍ പ്രയോഗിച്ചുവന്ന ഇ സി ബിയുടെ ആരോപണത്തെ തുടര്‍ന്നാണ് മിച്ചിനെ പുറത്താക്കിയത്. ഇതുസംബന്ധിച്ച്‌ കൂടുതല്‍ അഭിപ്രായങ്ങളൊന്നും ഉണ്ടാവില്ലെന്നും അവ‌ര്‍ പറഞ്ഞു.

കൊവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് മത്സരത്തില്‍ കര്‍ശനമായ പ്രോട്ടോക്കോള്‍ ഏര്‍പ്പെടുത്തിയിരുന്നു. പന്ത് തിളങ്ങാന്‍ താരങ്ങള്‍ ഉമനീര്‍ ഉപയോഗിക്കുന്നതടക്കം വിലക്കിയിരുന്നു.

Advertisment