Advertisment

ആദിവാസി കോളനിയില്‍ 15-കാരനെ മരിച്ച നിലയില്‍ കണ്ടെത്തി ...മൃതദേഹത്തിന്‍റെ കഴുത്തിലും താടിയെല്ലില്ലും കയറിട്ട് കുരുക്കിയ പാടുകള്‍ ഉണ്ട്

New Update

താമരശ്ശേരി: താമരശ്ശേരി കാക്കണഞ്ചേരി ആദിവാസി കോളനിയില്‍ 15 കാരനെ മരിച്ച നിലയില്‍ കണ്ടെത്തി.

Advertisment

publive-image

രാജഗോപാലന്‍റെയും ലീലയുടെയും മകന്‍ രോണുവിനെ (15)യാണ് വ്യാഴാഴ്ച രാത്രി മരിച്ചനിലയില്‍ കണ്ടെത്തിയത്. കൊലപാതകമാണെന്നാണ് പോലീസിന്‍റെ പ്രാഥമിക നിഗമനം.

രോണുവിന്‍റെ കഴുത്തിലും താടിയെല്ലില്ലും കയറിട്ട് കുരുക്കിയ പാടുകള്‍ കണ്ടെത്തിയിട്ടുണ്ട്. കൂടാതെ, കൊലപാതകത്തിനായി ഉപയോഗിച്ചതെന്ന് കരുതുന്ന കുടുക്കിട്ട നിലയിലുള്ളതോര്‍ത്തും ടോര്‍ച്ചും മൃതദേഹത്തിന് സമീപത്തുനിന്ന് പോലീസ് കണ്ടെടുത്തു.സംഭവത്തില്‍ കോളനിയിലുള്ളവരെയടക്കം ചോദ്യംചെയ്തുവരികയാണ്.

BOY DEATH REPORRT
Advertisment