Advertisment

ബ്രസീലീലെ ഫുട്‌ബോള്‍ ക്ലബ്ബ് കേന്ദ്രത്തിലുണ്ടായ തീപിടുത്തത്തില്‍ പത്ത് താരങ്ങള്‍ കൊല്ലപ്പെട്ടു...മരിച്ചവര്‍ ജൂനിയര്‍ താരങ്ങള്‍

author-image
ഇന്‍റര്‍നാഷണല്‍ ഡസ്ക്
Updated On
New Update

സാവോപോളോ: ബ്രസീലിലെ റിയോ ഡി ജനീറോയില്‍ ഉറുബൂസ് നെസ്റ്റ് ട്രെയിനിംഗ് സെന്ററിലുണ്ടായ തീപിടിത്തത്തില്‍ 10 ഫുട്‌ബോള്‍ താരങ്ങള്‍ മരിച്ചു.

Advertisment

publive-image

ട്രെയിനിംഗ് സെന്ററില്‍ ബ്രസീലിലെ വലിയ ക്ലബ്ബുകളിലൊന്നായ ഫ്‌ലമെംഗോയുടെ യൂത്ത് ടീം താമസിച്ചിരുന്ന ഡോര്‍മിറ്ററിയിലാണ് തീപിടിത്തമുണ്ടായത്. ബ്രസീലിയന്‍ സമയം രാവിലെ 5.10ഓടെയാണ് തീപിടിത്തമുണ്ടായത്. തീ അണച്ചപ്പോഴേക്കും 7.30 കഴിഞ്ഞുവെന്നാണ് റിപ്പോര്‍ട്ടുകള്‍.

അപകടത്തില്‍ ആരൊക്കെയാണ് മരണപ്പെട്ടതെന്ന കാര്യം വ്യക്തമല്ല. 14 മുതല്‍ 17 വയസ് വരെ പ്രായമുള്ള യുവതാരങ്ങളാണ് ഡോര്‍മിറ്ററിയില്‍ താമസിച്ചതെന്നാണ് അധികൃതര്‍ പുറത്ത് വിടുന്ന വിവരങ്ങള്‍.

publive-image

പരിക്കേറ്റവരെ സമീപത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. റൊണാള്‍ഡീഞ്ഞോ, ബബറ്റോ, റൊമാരിയോ തുടങ്ങിയ വമ്പന്‍ താരങ്ങളെ വളര്‍ത്തിയെടുത്ത ക്ലബ്ബാണ് ഫ്‌ലമെംഗോ. ഫുട്‌ബോള്‍ കൂടാതെ, ബാസ്‌ക്കറ്റ്‌ബോള്‍, സ്വിമിംഗ്, വോളിബോള്‍ എന്നീ ടീമുകളും ഫ്‌ലമെഗോയ്ക്കുണ്ട്.

Advertisment