Advertisment

വനിതാ ദിനത്തോടനുബന്ധിച്ച് സൗജന്യ സ്തനാര്‍ബുദ നിര്‍ണയ ക്യാമ്പ് മാർച്ച്‌10, 11 തീയതികളിൽ

New Update

publive-image

Advertisment

തൃശൂര്‍: അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ച് മണപ്പുറം ഫൗണ്ടേഷന്‍ 'സധൈര്യം 21' പരിപാടി സംഘടിപ്പിച്ചു. മാനേജിങ് ട്രസ്റ്റി വി.പി. നന്ദകുമാര്‍ ഉല്‍ഘാടനം ചെയ്തു. ഇതോടനുബന്ധിച്ച് വലപ്പാട് പഞ്ചായത്തിലെ തെരഞ്ഞെടുക്കപ്പെട്ട വനിതകള്‍ക്ക് സൗജന്യ സ്തനാര്‍ബുദ നിര്‍ണയ ക്യാമ്പും മണപ്പുറം സംഘടിപ്പിക്കും.

ബുധന്‍, വ്യാഴം ദിവസങ്ങളില്‍ തൃശൂരിലെ മാകെയര്‍ ഡയഗ്നോസ്റ്റിക് സെന്ററിലാണ് ക്യാമ്പ്. ഇതില്‍ പങ്കെടുക്കുന്നവര്‍ക്ക് വലപ്പാടു നിന്നും സൗജന്യ വാഹന സൗകര്യവും മണപ്പുറം ഫൗണ്ടേഷന്‍ നല്‍കും. വലപ്പാട് ഗ്രാമപഞ്ചായത് പ്രസിഡന്റ് ഷിനിതാ വി ഡി തിരഞ്ഞെടുത്ത 60 വനിതകൾക്ക് മണപ്പുറം ആരോഗ്യ സുരക്ഷാ കാർഡുകൾ നൽകി. മണപ്പുറം ഫൗണ്ടേഷന്‍ സിഇഒ ജോര്‍ജ് ഡി ദാസ് ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു.

വിവിധ കർമപദ്ധതികളിലൂടെ സ്ത്രീകളെ ഉന്നതിയിലേക്ക് നയിക്കുവാൻ മണപ്പുറം ഫൗണ്ടേഷൻ എല്ലാക്കാലവും മുൻകൈ എടുത്തിട്ടുണ്ട്. തൊഴിൽ രംഗത്തെ സ്ത്രീകളുടെ പങ്കാളിത്തം സാമ്പത്തിക വളർച്ചയിൽ 5 ശതമാനം അധിക വർദ്ധവ് സൃഷ്ടിക്കാൻ സാധിക്കുമെന്നും മണപ്പുറം ഫൌണ്ടേഷൻ മാനേജിങ് ട്രസ്റ്റീ വി പി നന്ദകുമാർ പറഞ്ഞു.

മണപ്പുറം ആരോഗ്യ സുരക്ഷാ പദ്ധതിയുടെ ഭാഗമായി വലപ്പാട് പഞ്ചായത്തില്‍ നിന്നുള്ള 20 പേര്‍ക്ക് തളിക്കുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ സി പ്രസാദ് ധനസഹായം വിതരണം ചെയ്തു. വിധവകളെ ശാക്തീകരിക്കുന്നതിന്റെ ഭാഗമായി 40 വനിതകള്‍ക്ക് അഡ്വ. വാമനകുമാറിന്റെ നേതൃത്വത്തില്‍ പ്രചോദന ക്ലാസ് നല്‍കി.

സ്ത്രീകളെ സ്വയം പ്രതിരോധത്തിന് പ്രാപതരാക്കുന്നതിനുള്ള പ്രത്യേക പരിശീലനവും ചടങ്ങിന്റെ ഭാഗമായി നടന്നു. മണപ്പുറം മായോഗാ സെന്റിന്റെ നേതൃത്വത്തില്‍ വലപ്പാട് പഞ്ചായത്തിലെ കുടുംബശ്രീ അംഗങ്ങളുടെ യോഗ ഡാന്‍സും അരങ്ങേറി.

മണപ്പുറം ഫൗണ്ടേഷൻ സ്വതന്ത്ര ട്രസ്റ്റീ ജ്യോതി പ്രസന്നൻ, ലയണ്‍സ് ക്ലബ് ഇന്റര്‍നാഷണല്‍ 318ഡി സെക്കന്‍ഡ് വൈസ് ഡിസ്ട്രിക് ഗവര്‍ണര്‍ സുഷമ നന്ദകുമാര്‍, തളിക്കുളം ബ്ലോക്ക് പഞ്ചായത്തംഗം സരസ്വതി ടീച്ചർ , മണപ്പുറം ഫൗണ്ടേഷന്‍ ഓര്‍ഗനൈസിംഗ് കമ്മിറ്റി ചെയര്‍മാന്‍ ശില്പ സെബാസ്റ്റ്യന്‍, സിഡിഎസ് ചെയർപേഴ്സൺ സുനിത ബാബു , മയോഗ ഡയറക്‌ടർ പ്രമോദ് കൃഷ്ണ എന്നിവര്‍ പങ്കെടുത്തു.

thrissur news
Advertisment