Advertisment

ഓസ്‌ട്രേലിയയിൽ വാഹനാപകടത്തിൽ മലയാളികളായ അമ്മയും മകളും മരിച്ചു

New Update

publive-image

Advertisment

ബ്രിസ്ബെയ്ൻ: ഓസ്ട്രേലിയയിലുണ്ടായ വാഹനാപകടത്തിൽ മലയാളികളായ അമ്മയും മകളും മരിച്ചു. ചാലക്കുടി പോട്ട സ്വദേശിനി ലോട്‌സി (35) മകൾ ഏഴ് വയസുകാരിയായ കേറ്റ്ലിൻ എന്നിവരാണ് മരിച്ചത്.

ലോട്‌സിയുടെ ഭർത്താവ് ബിബിനെയും മറ്റ് രണ്ട് മക്കളെയും ഗുരുതര പരിക്കുകളോടെ ബ്രിസ്ബെയ്‌നിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇവർ സഞ്ചരിച്ചിരുന്ന കാറും ട്രക്കും കൂട്ടിയിടിച്ചാണ് അപകടം. പുലർച്ചെ നാല് മണിക്കായിരുന്നു സംഭവം നടന്നത്.

ന്യൂ സൗത്ത് വെയില്‍സിലെ ഓറഞ്ചിൽ നിന്നു ക്വീന്‍സ്‌ലാന്‍ഡിലെ ബ്രിസ്ബെയ്നിലേക്കു താമസം മാറി പോകുന്ന വഴിയാണ് മില്ലര്‍മാന്‍ ഡൗണ്‍സില്‍ ട്രക്കുമായി കൂട്ടിയിടിച്ച് അപകടമുണ്ടായത്. ലോട്‌സിയും പെൺകുഞ്ഞും തല്‍ക്ഷണം മരിച്ചു.

Advertisment