Advertisment

കുടിച്ച് ലക്ക് കെട്ട് നഗ്നരായി പോത്തിന്റെ പുറത്ത് സവാരി നടത്തി വിദേശി ദമ്പതികള്‍; ചിത്രം സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചതോടെ അന്വേഷണത്തിനൊരുങ്ങി പൊലീസ്

New Update

കുടിച്ച് ലക്ക് കെട്ട് നഗ്നരായി പോത്തിന്റെ പുറത്ത് സവാരി നടത്തി വിദേശികള്‍ക്കെതിരെ പൊലീസ് അന്വേഷണം. ഫിലിപ്പീന്‍സിലാണ് സംഭവം നടന്നത്. ലിയാമ് കോക്‌സ് എന്ന ഫിലിപ്പീന്‍കാരന്‍ നടത്തുന്ന ടൂറിസ്റ്റ് കേന്ദ്രത്തിലെത്തിയ വിദേശികളാണ് പോത്തിന് പുറത്ത് നഗ്ന സവാരി നടത്തിയത്. ഫിലിപ്പീന്‍സിലെ ദേശീയ മൃഗമാണ് പോത്ത്.

Advertisment

publive-image

അതിനാല്‍ തന്നെ തങ്ങളുടെ സംസ്‌കാരത്തെ അപമാനിച്ചുവെന്നാണ് ഇവര്‍ക്കെതിരെയുള്ള കേസ്. വര്‍ഷങ്ങളായി ടൂറിസ്റ്റ് കേന്ദ്രം നടത്തുന്നയാണാണ് ലിയാമ്. ഇയാള്‍ തന്നെയാണ് നഗ്നരായ ടൂറിസ്റ്റ് ദമ്പതികളുടെ ചിത്രം സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തത്. ഇതോടെ ഇത് ചര്‍ച്ചയാകുകയായിരുന്നു.

വൈറലായ ചിത്രത്തിന്റെ അിസ്ഥാനത്തില്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. ലിയാമിനെതിരെയും കേസുണ്ട്. ചിത്രങ്ങള്‍ വൈറലായതോടെ ഇയാള്‍ അത് നീക്കം ചെയ്തു.  മദ്യപാനവും പോത്തു സവാരിയും ഇവിടെ എത്തുന്ന വിദേശ ടൂറിസ്റ്റുകളുടെ ഇഷ്ട വിനോദമാണ്. നിരവധി ചിത്രങ്ങള്‍ ഇവിടെ നിന്ന് പുറത്ത് വന്നിട്ടുണ്ട്.

.. മദ്യപിച്ചു കൊണ്ടുള്ള പോത്ത് സവാരി പ്രോത്സാഹിപ്പിച്ചതിനും സംസ്‌കാരത്തെ അപമാനിച്ചതിനുമാണ് ലിയാമിനെതിരെ കേസെടുത്തത്. ബ്രിട്ടന്‍കാരായ വിദേശികള്‍ ആരെന്ന് പൊലീസ് അന്വേഷിച്ച് വരികയാണ്

Advertisment