Advertisment

കെട്ടിട നിര്‍മ്മാണ സാമഗ്രികള്‍ക്ക് വിലക്കൂട്ടിയാല്‍ സമര പരിപാടികള്‍ ആവിഷ്ക്കരിക്കുമെന്ന് യൂത്ത് കോണ്‍ഗ്രസ്സ്

New Update

പാലക്കാട്: കെടിട നിര്‍മ്മാണ സാമഗ്രികള്‍ക്ക് വില കൂടിയതിനാൽ നിർമ്മാണമേഖല സ്തംഭിച്ചിരിക്കുകയാണ്. സിമെന്റ്, കമ്പി, തുടങ്ങിയ കെട്ടിട നിര്‍മ്മാണ സാമഗ്രികളുടെ വില പതിന്മടങ്ങ് വർധിച്ചിരിക്കുകയാണ്.

Advertisment

publive-image

ഇതുകാരണം പല നിർമ്മാണ മേഖലകളും നിർത്തിവെച്ചിരിക്കുകയാണ്. വില വർദ്ധനവ് പിടിച്ചു നിര്‍ത്തണമെന്ന് ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് ടി.എച്ച്. ഫിറോസ് ബാബുന്റെ നേതൃത്വത്തിൽ പാലക്കാട് എഎഡിഎം ന് പരാതി നല്‍കി.

ഉചിതമായ നടപടി ഉണ്ടായില്ലെങ്കിൽ യൂത്ത് കോൺഗ്രസ് ശക്തമായ സമരപരിപാടികൾക്ക് നേതൃത്വം നൽകും. ,ജില്ലാ ജനറല്‍ സെക്രട്ടറി വിനോദ് ചെറാട്,യൂത്ത് കോണ്‍ഗ്രസ്സ് അസംബ്ലി പ്രസിഡണ്ട് അനൂപ് എന്നിവര്‍ ചേർന്നാണ് പരാതി നൽകിയത്.

BUILDING CONSTRACTION
Advertisment