Advertisment

എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥികളായി , അഞ്ച് ഇടത്തും പുതുമുഖങ്ങള്‍ ; വട്ടിയൂര്‍ക്കാവില്‍ വികെ പ്രശാന്ത് , എറണാകുളത്ത്‌ അഡ്വ.മനു റോയി

author-image
ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Updated On
New Update

തിരുവനന്തപുരം :  അഞ്ച് നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള ഉപതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു. സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനാണ് വാര്‍ത്താസമ്മേളനത്തില്‍ പേരുകള്‍ പ്രഖ്യാപിച്ചത്.അഞ്ച് മണ്ഡലങ്ങളിലും എല്‍ഡിഎഫ് വന്‍ വിജയം നേടുമെന്നും കോടിയേരി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

Advertisment

publive-image

തിരുവനന്തപുരം മേയര്‍ വി കെ പ്രശാന്ത് വട്ടിയൂര്‍ക്കാവില്‍ സ്ഥാനാര്‍ത്ഥിയാകും. അരൂരില്‍ ഡിവൈഎഫ്‌ഐ സംസ്ഥാന വൈസ് പ്രസിഡന്റ് മനു സി പുളിക്കലും, മറ്റൊരു വൈസ് പ്രസിഡന്റ് കെ യു ജനീഷ്‌കുമാര്‍ കോന്നിയിലും മത്സരിക്കും.

ഹൈക്കോടതി അഭിഭാഷകനായ അഡ്വ.മനു റോയി എറാണകുളത്ത് ഇടത് സ്വതന്ത്രനായി മത്സരിക്കും. മുതിര്‍ന്ന പത്രപ്രവര്‍ത്തകന്‍ കെ എം റോയിയുടെ മകനാണ് മനു റോയ്. മഞ്ചേശ്വരത്ത് സിപിഐ എം ജില്ലാ കമ്മിറ്റിയംഗമായ എം ശങ്കര്‍ റൈയാണ് സ്ഥാനാര്‍ത്ഥി.

അഞ്ച് സ്ഥാനാര്‍ത്ഥികളും പുതുമുഖങ്ങളാണ്. ബന്ധപ്പെട്ട ജില്ലാ കമ്മിറ്റികളിലും മണ്ഡലം കമ്മിറ്റികളിലും ചര്‍ച്ച ചെയ്ത് അഭിപ്രായങ്ങള്‍ കേട്ടശേഷമാണ് ഇന്ന് സംസ്ഥാന സെക്രട്ടറിയറ്റ് സ്ഥാനാര്‍ത്ഥികളെ തീരുമാനിച്ചത്.ബൂത്ത് തലം വരെയുള്ള തെരഞ്ഞെടുപ്പ് കമ്മിറ്റികള്‍ ഒക്ടോബര്‍ അഞ്ചിനുള്ളില്‍ പൂര്‍ത്തീകരിക്കും.

Advertisment