Advertisment

പോളിങ് കൂടുതൽ മഞ്ചേശ്വരത്ത് ; കുറവ് എറണാകുളത്ത് , ആദ്യമണിക്കൂറിൽ പോളിങ് ബൂത്തുകളിൽ തിരക്ക് കുറവ്

author-image
ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Updated On
New Update

അരൂര്‍ : സംസ്ഥാനത്തെ അഞ്ചു നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള ഉപതെരഞ്ഞെടുപ്പിൽ വോട്ടെടുപ്പ് ആരംഭിച്ചു. വട്ടിയൂര്‍കാവ്, അരൂര്‍, കോന്നി, എറണാകുളം, മഞ്ചേശ്വരം എന്നീ മണ്ഡലങ്ങളിലായി 9.57 ലക്ഷം വോട്ടര്‍മാരാണുള്ളത്. വൈകിട്ട് ആറു മണിവരെയാണ് പോളിങ്ങ് . കനത്ത മഴ പോളിങ്ങ് ശതമാനത്തെ ബാധിക്കുമോ എന്ന ആശങ്കയിലാണ് മുന്നണികൾ. 24നാണ് വോട്ടെണ്ണൽ.

Advertisment

publive-image

ഇതുവരെയുള്ള കണക്ക് പ്രകാരം മഞ്ചേശ്വരത്താണ് പോളിങ് കൂടുതൽ

മഞ്ചേശ്വരം - 11.98%

എറണാകുളം - 4.93%

അരൂർ - 9.66%

കോന്നി 10.25%

വട്ടിയൂർക്കാവ് - 9.10%

എറണാകുളത്ത് വെള്ളം കയറിയ പോളിങ് സ്‌റ്റേഷനുകളിലെത്തുന്ന വോട്ടര്‍മാര്‍ക്ക് അഗ്നിരക്ഷാസേന ഉദ്യോഗസ്ഥര്‍ സൗകര്യമൊരുക്കും. കനത്ത മഴ കാരണം എറണാകുളത്ത് അയ്യപ്പന്‍കാവ് ശ്രീനാരായണ സ്‌കൂളിലെ 64-ാം നമ്പര്‍ ബൂത്ത് മറ്റൊരു കെട്ടിടത്തിലേക്ക് മാറ്റി.

പലയിടത്തും കനത്ത മഴ തുടരുന്നത് വോട്ടെടുപ്പിനെ ബാധിച്ചേക്കുമെന്നാണ് ആശങ്ക. അരൂരിലും കോന്നിയിലും തിങ്കളാഴ്ച പുലര്‍ച്ചെ മുതല്‍ ശക്തമായ മഴയാണ്. തിരുവനന്തപുരം വട്ടിയൂര്‍ക്കാവിലും എറണാകുളത്തും മഴ പെയ്യുന്നുണ്ട്.

Advertisment