Advertisment

തന്‍റെ സാന്നിധ്യം ആവശ്യമാണെന്നു തോന്നുന്ന പരിപാടികള്‍ക്കേ പങ്കെടുക്കാറുള്ളൂ; പെട്ടികട പോലുള്ളതിന്‍റെ ഉദ്ഘാടനത്തിനു തന്‍റെ അധ്യക്ഷ സ്ഥാനം ആവശ്യമില്ല; സഭാസമ്മേളനം ഒഴിവാക്കി പോകേണ്ട ചടങ്ങായി തോന്നിയില്ലെന്നു സി.ദിവാകരന്‍ എംഎൽഎ; പോയത് അബദ്ധമായെന്ന് സ്പീക്കര്‍

author-image
ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Updated On
New Update

തിരുവനന്തപുരം : യുഎഇ കോണ്‍സുലേറ്റ് ബാഗ് സ്വര്‍ണക്കടത്ത് കേസിലെ മുഖ്യ പ്രതി സന്ദീപ് നായരുടെ വര്‍ക്ക്‌ഷോപ്പ് ഉദ്ഘാടന ചടങ്ങില്‍ നിന്നും വിട്ടുനിന്നെന്ന് വെളിപ്പെടുത്തി സി ദിവകാരന്‍ എംഎല്‍എ.

Advertisment

publive-image

തന്‍റെ സാന്നിധ്യം ആവശ്യമാണെന്നു തോന്നുന്ന പരിപാടികള്‍ക്കേ പങ്കെടുക്കാറുള്ളൂ. പെട്ടികട പോലുള്ളതിന്‍റെ ഉദ്ഘാടനത്തിനു തന്‍റെ അധ്യക്ഷ സ്ഥാനം ആവശ്യമില്ല. സഭാസമ്മേളനം ഒഴിവാക്കി പോകേണ്ട ചടങ്ങായി തോന്നിയില്ലെന്നും ദിവാകരന്‍ പറഞ്ഞു.

ഉദ്ഘാടനം ഒഴിവാക്കാമായിരുന്നുവെന്നു സ്പീക്കറോട് പറഞ്ഞിരുന്നു. അബദ്ധം പറ്റിയെന്നായിരുന്നു സ്പീക്കറുടെ മറുപടി. എന്തുകൊണ്ട് താന്‍ പങ്കെടുത്തില്ല എന്ന് സ്പീക്കര്‍ ചോദിച്ചില്ല. നെടുമങ്ങാട് എംഎല്‍എ അല്ലേ, എന്തേ കാണാത്തതെന്നു ചോദിക്കാമായിരുന്നു. സഭ നടക്കുമ്പോള്‍ ഇതുപോലുള്ള പരിപാടികള്‍ ഒഴിവാക്കണമെന്ന് ചട്ടമുണ്ട്’– ദിവാകരന്‍ പറഞ്ഞു.

 

all news c divakaran
Advertisment