ശബരിമല വിഷയം അമ്മമാരുടേയും സഹോദരിമാരുടേയും ഭാഗത്ത് നിന്ന് വലിയ സ്വീകാര്യതയുണ്ടാക്കി ;ശബരിമല പ്രക്ഷോഭം പാലക്കാടിന്‍റെ ചരിത്രം മാറ്റുമെന്ന് സി കൃഷ്ണകുമാർ

ന്യൂസ് ബ്യൂറോ, പാലക്കാട്
Sunday, April 21, 2019

പാലക്കാട്: ശബരിമല പ്രക്ഷോഭം പാലക്കാടിന്‍റെ ചരിത്രം മാറ്റുമെന്ന് എൻഡിഎ സ്ഥാനാർത്ഥി സി കൃഷ്ണകുമാർ. കഴിഞ്ഞ തവണ നേടിയതിന്‍റെ ഇരട്ടി വോട്ടാണ് ഉന്നമെന്നും സ്ഥാനാർത്ഥി പറഞ്ഞു. പ്രചരണം ആരംഭിക്കുന്ന സമയത്തേക്കാൾ ഒരുപാട് ആത്മവിശ്വാസം കൂടിയെന്നും എൻഡിഎ സ്ഥാനാർത്ഥി പറഞ്ഞു.

ശബരിമല വിഷയം അമ്മമാരുടേയും സഹോദരിമാരുടേയും ഭാഗത്ത് നിന്ന് വലിയ സ്വീകാര്യതയുണ്ടാക്കിയെന്നും പ്രതീക്ഷിക്കാത്ത കേന്ദ്രങ്ങളിൽ നിന്നാണ് വലിയ പിന്തുണ ലഭിച്ചതെന്നും കൃഷ്ണകുമാർ പറഞ്ഞു.

×