Advertisment

കുവൈറ്റില്‍ കോവിഡാനന്തര വിപണി ഉണര്‍വ്വില്‍ കാലിക്കട്ട് ലൈവ് റസ്റ്ററന്‍റും ക്രിസ്മസ് ദിനത്തില്‍ പുനരാരംഭിക്കുന്നു ; ക്രിസ്മസിന് സര്‍പ്രൈസ് ലഞ്ച് !

New Update

publive-image

Advertisment

കുവൈറ്റ്: കോവി‍ഡിന്‍റെ ദുരിതകാലവും ലോക്ക്ഡൗണിന്‍റെ നിയന്ത്രണ ഘട്ടവും കടന്ന് കുവൈറ്റിലെ വിപണി വീണ്ടും പ്രത്യാശയുടെ നല്ലകാലത്തേയ്ക്ക് പ്രവേശിക്കുമ്പോള്‍ കുവൈറ്റിലെ പ്രമുഖ മലയാളി റസ്റ്ററന്‍റായ കാലിക്കട്ട് ലൈവും പ്രവര്‍ത്തനം പുനരാരംഭിക്കുന്നു.

പ്രത്യാശയുടെ തിരുനാളായ ക്രിസ്മസ് ദിനത്തില്‍ തന്നെയാണ് കുവൈറ്റ് മലയാളികള്‍ക്ക് രുചിഭേദങ്ങളുടെ ആഘോഷം തീര്‍ത്ത കാലിക്കട്ട് ലൈവും പ്രവര്‍ത്തനം പുനരാരംഭിക്കുന്നത്.

ക്രിസ്മസ് ദിനത്തില്‍ ക്രൈസ്തവ സമൂഹത്തിന്‍റെ തനിമയും പാരമ്പര്യവും വിളിച്ചോതുന്ന കേരളീയ വിഭവങ്ങളോടെ ഒരുക്കുന്ന സര്‍പ്രൈസ് ലഞ്ചോടുകൂടിയാണ് ലോക്ക്ഡൗണ്‍ കാലത്ത് പ്രവര്‍ത്തനം നിര്‍ത്തിവച്ച കാലിക്കട്ട് ലൈവ് പുനരാരംഭിക്കുന്നത്.

സാല്‍മിയയിലെ കാലിക്കട്ട് ലൈവ് മലയാളികളുടെ ഏറ്റവും പ്രിയപ്പെട്ട രുചി ഉത്സവങ്ങളുടെ പ്രധാന കേന്ദ്രം തന്നെയാണ്. ഡിസംബര്‍ 25 മുതല്‍ മുന്‍കാലത്തേക്കാള്‍ ഗംഭീരമായി പൂര്‍ണ സജ്ജമായിട്ടാണ് തുടക്കം. പ്രത്യാശ കൈവിടേണ്ട... ഇനി എന്നും കാലിക്കട്ട് ലൈവ് കൂടെയുണ്ടാകും എന്നാണ് മാനേജ്മെന്‍റ് ഉപഭോക്താക്കള്‍ക്ക് നല്‍കുന്ന വാഗ്ദാനം.

 

 

kuwait news
Advertisment