Advertisment

കേംബ്രിഡ്ജ് മോണ്ടിസോറി പ്രീ സ്‌കൂള്‍ കൊച്ചിയില്‍ പ്രവര്‍ത്തനമാരംഭിച്ചു

author-image
ന്യൂസ് ബ്യൂറോ, കൊച്ചി
Updated On
New Update

കൊച്ചി: കേംബ്രിഡ്ജ് മോണ്ടിസോറി പ്രീ സ്‌കൂളിന്റെ കൊച്ചിയിലെ ആദ്യ ഫ്രാഞ്ചൈസി പ്രവര്‍ത്തനമാരംഭിച്ചു. കലൂര്‍ ജഡ്ജസ് അവന്യുവില്‍ ആരംഭിച്ച പ്രീ സ്‌കൂള്‍ ഹൈബി ഈഡന്‍ എംപി ഉദ്ഘാടനം ചെയ്തു. കെഎം നൂര്‍ദിന്‍ മേത്തര്‍, കെഎം അബ്ദുള്‍ റഹിമാന്‍ മേത്തര്‍, കെഎം ഇബ്രാഹിംകുട്ടി മേത്തര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Advertisment

publive-image

ഒന്നു മുതല്‍ 6 വയസു വരെ പ്രായമുള്ള കുട്ടികള്‍ക്കാണ് പ്രീ സ്‌കൂളില്‍ അഡ്മിഷന്‍ ലഭിക്കുക. മുതിര്‍ന്നവരോടും, മറ്റ് പൊതു ഇടങ്ങളിലും എങ്ങനെ സംസാരിക്കണം, പെരുമാറണം തുടങ്ങിയ വിവിധ പെരുമാറ്റ- ജീവിതശൈലിരീതികളെക്കുറിച്ച് കുട്ടികളെ ബോധവാന്മാരാക്കുന്ന പ്രാക്ടിക്കല്‍ പ്ലേ മെത്തേഡ് പഠനരീതിയാണ് ഇവിടെ നടപ്പാക്കുകയെന്ന് കേംബ്രിഡ്ജ് മോണ്ടിസോറി പ്രീ സ്‌കൂള്‍ ഡയറക്ടര്‍ സുനയിനി ജിടി പറഞ്ഞു.

കുട്ടികളുടെ കഴിവുകളെ പ്രോത്സാഹിപ്പിക്കുന്നതിന് പ്രാധാന്യം നല്‍കി കുട്ടികളെ കൂടുതല്‍ ആത്മവിശ്വാസമുള്ളവരായി വളര്‍ത്തിയെടുക്കുക എന്നതാണ് പ്രീ സ്‌കൂള്‍ ലക്ഷ്യമിടുന്നത്. കുട്ടികള്‍ക്കായി രണ്ടു മാസത്തിലൊരിക്കല്‍ യോഗ, സൂംബ ക്ലാസുകളും നല്‍കുമെന്നും അവര്‍ പറഞ്ഞു. ഇന്ത്യയില്‍ 200ഓളം കേംബ്രിഡ്ജ് മോണ്ടിസോറി പ്രീ സ്‌കൂളുകളാണുള്ളത്.

Advertisment