Advertisment

ലോകത്തിലെ ഏറ്റവും നല്ല രാജ്യം ക്യാനഡ ; ജപ്പാനും ജര്‍മ്മനിയും രണ്ട്, മൂന്ന് സ്ഥാനങ്ങളില്‍; . അഴിമതിരഹിത രാജ്യമെന്ന ഖ്യാതിയും കാനഡയ്ക്ക് സ്വന്തം !

New Update

വാഷിംഗ്ടണ്‍: ലോകത്തിലെ ഏറ്റവും നല്ല രാജ്യമായി കാനഡ. ഇതാദ്യമായാണ് കാനഡയെ ഏറ്റവും നല്ല രാജ്യമായി തെരഞ്ഞെടുക്കുന്നത്. യുഎസ് ന്യൂസ് ആന്റ് വേള്‍ഡ് റിപ്പോര്‍ട്ട് ബിഎവി ഗ്രൂപ്പ്, വിഎംഎല്‍വൈ ആന്റ് ആര്‍, യൂണിവേഴ്‌സിറ്റി ഓഫ് പെന്‍സില്‍വാനിയുടോതാണ് റിപ്പോര്‍ട്ട്.

Advertisment

publive-image

സാംസ്‌കാരിക, സാമ്പത്തിക, രാഷ്ട്രീയ, സാങ്കേതിക മേഖലകള്‍ കൂടാതെ സാമൂഹിക മേഖലയിലും കാനഡ മികവു കാട്ടി. ലോകത്തിലെ മറ്റ് 78 രാജ്യങ്ങള്‍ ഈ വിഭാഗങ്ങളില്‍ എങ്ങനെയാണ് റാങ്ക് ചെയ്യപ്പെട്ടതെന്ന് ഇവ നിര്‍ണ്ണയിക്കുന്നു.

മികച്ച രാജ്യങ്ങളുടെ പട്ടികയില്‍ ജപ്പാനും ജര്‍മ്മനിയും രണ്ടും മൂന്നും സ്ഥാനങ്ങളില്‍ ഇടംപിടിച്ചു. കഴിഞ്ഞ വര്‍ഷം ഒന്നാം സ്ഥാനത്ത് ആയിരുന്ന സ്വിറ്റ്‌സര്‍ലാന്റ് ഇപ്രാവശ്യം നാലാം സ്ഥാനത്തായി. അഞ്ചാം സ്ഥാനത്ത് തന്നെ തുടരുകയാണ് ഓസ്‌ട്രേലിയ.

പിന്നാലെ അമേരിക്കയും. ജീവിത നിലവാരത്തിലും സാമൂഹിക ഉന്നമനത്തിലും കാനഡ ഒന്നാം സ്ഥാനത്താണ്. മികച്ച ജോലി, മനുഷ്യവകാശങ്ങള്‍ സംരക്ഷിക്കല്‍, സാമൂഹിക നീതി ഉറപ്പാക്കല്‍ എന്നിവയിലൂടെ കാനഡ മികവ് കാട്ടി. അഴിമതിരഹിത രാജ്യമെന്ന ഖ്യാതിയും കാനഡയ്ക്ക് സ്വന്തമായി.

80 ശതമാനത്തോളം ആഗോള പൗരന്മാരും രാജ്യത്ത് സാമൂഹ്യ നീതി ഉണ്ടെന്ന് യോജിക്കുന്നു. ഇത് വംശീയവും ലിംഗപരവുമായ അസമത്വങ്ങള്‍ പരിഹരിക്കുന്നതായി സൂചിപ്പിക്കുന്നു. വംശീയമായും വര്‍ഗ്ഗീയവുമായി വൈവിധ്യമുള്ള രാജ്യമാണെന്ന് 76 ശതമാനം പേര്‍ സമ്മതിക്കുന്നു.

കാനഡയെയും നോര്‍ഡിക് രാജ്യങ്ങളെയും സാമൂഹിക നീതയോട് ഏറ്റവും പ്രതിബദ്ധത ഉള്ള രാജ്യങ്ങളായിട്ടാണ് പൊതുവെ കാണുന്നത്. അമേരിക്ക ഈ വിഭാഗത്തില്‍ പതിനെട്ടാം സ്ഥാനത്താണ്. വംശീയ സമത്വത്തില്‍ ചൈനയ്ക്കും ഇറാഖിനും പിന്നില്‍ 69)ാം സ്ഥാനമാണ് അമേരിക്കയ്ക്കുള്ളത്.

സിനു മുളയാനിക്കല്‍

canada city
Advertisment