Advertisment

കാനഡയിൽ കോവിഡ് നിയന്ത്രണം ലംഘിച്ച് പ്രാർഥന നടത്തിയ പാസ്റ്റർ അറസ്റ്റിൽ

New Update

ആൽബർട്ട് , കാനഡ: കോവിഡ് നിയന്ത്രണങ്ങൾ ലംഘിച്ച് ആരാധനാലയത്തിൽ പ്രാർഥന നടത്തിയ പാസ്റ്ററെ അറസ്റ്റു ചെയ്തു ജയിലിലടച്ചു. ആൽബർട്ട സർക്കാർ കോവിഡിനെ പ്രതിരോധിക്കുന്നതിന് ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ ലംഘിച്ചു പ്രാർഥന നടത്തിയ ഗ്രേസ് ലൈഫ് ചർച്ചിലെ മുതിർന്ന പാസ്റ്റർ ജെയിംസ് കോട്ടാണ് അറസ്റ്റിലായത്.

Advertisment

publive-image

ഗ്രേസ് ചർച്ചിലുള്ള അംഗങ്ങൾ സർക്കാരിന്‍റെ നിയമങ്ങൾ അംഗീകരിക്കാൻ വിസമ്മതിക്കുകയും പ്രഥമ പരിഗണന ദൈവത്തോടു വിശ്വസ്തത പുലർത്തുക എന്നതാണെന്നും ഗവൺമെന്‍റിനോടല്ലെന്നും ഇവർ പറയുന്നു. വിശ്വാസം ത്വജിക്കുന്നതിനേക്കാൾ ഗവൺമെന്‍റിന്‍റെ നിയമങ്ങൾ വെല്ലുവിളിക്കുകയാണ് നല്ലെതെന്ന് ഇവിടെയുള്ള ചർച്ച് അംഗങ്ങൾ വിശ്വസിക്കുന്നു.അറസ്റ്റു ചെയ്തു ജയിലിലടച്ച പാസ്റ്റർ ജയിലിൽ തന്നെ കഴിയുവാനാണ് ആഗ്രഹിക്കുന്നതെന്ന് കോട്ട്സിന്‍റെ അറ്റോർണി ജെയിംസ് കാപ്പൻ പറഞ്ഞു.

ആൽബർട്ട് ഹെൽത്ത് സർവീസ് ഇൻസ്പെക്ടർ ജെയ്നി ഗ്രേയ്സ് ലൈഫ് ചർച്ചിന് വ്യക്തമായ നിർദേശം നൽകിയിരുന്നു. ചർച്ചിന്‍റെ കപ്പാസിറ്റിയിൽ 15 ശതമാനം താഴെ മാത്രമേ ആരാധനക്കായി കൂടി വരാവൂ എന്നും സാമൂഹ്യ അകലവും മാസ്ക്കും ധരിക്കണമെന്നും ചൂണ്ടികാണിച്ചിരുന്നു. നിർദേശങ്ങൾ ലംഘിച്ച ചർച്ചിനും പാസ്റ്റർക്കുമെതിരെ എഎച്ച്എസ് കോടതിയിൽ കേസ് ഫയൽ ചെയ്തു.

പാസ്റ്റർ വീണ്ടും നിർദേശങ്ങൾ ലംഘിക്കുകയാണെങ്കിൽ അറസ്റ്റു ചെയ്തു ജയിലിലടക്കുന്നതിനുള്ള ഉത്തരവും കോടതി നൽകിയിരുന്നു. 400 ൽ പരം അംഗങ്ങളെ പ്രവേശിപ്പിച്ചു തന്നിലർപ്പിതമായ ചുമതലകൾ നിറവേറ്റുന്നതിൽ നിന്നും ആർക്കും തന്നെ തടയാനാവില്ലെന്ന് പാസ്റ്റർ വ്യക്തമാക്കിയതിനെ തുടർന്നായിരുന്നു അറസ്റ്റ്.

canadiyan
Advertisment