Advertisment

കാര്‍ വായ്പയ്ക്ക് ആക്‌സിസ് ബാങ്ക്-മാരുതി സഹകരണം

author-image
ന്യൂസ് ബ്യൂറോ, കൊച്ചി
Updated On
New Update

കൊച്ചി: കാര്‍ വാങ്ങുവാന്‍ ലളിതമായ വായ്പയൊരുക്കാന്‍ ആക്‌സിസ് ബാങ്കും മാരുതി സുസുക്കി ഇന്ത്യയും സഹകരിച്ചു പ്രവര്‍ത്തിക്കും.ഇതിന്റെയടിസ്ഥാനത്തില്‍ ആക്‌സിസ് ബാങ്ക് വളരെ സൗഹൃദരപമായ ഇഎംഐ ഓപ്ഷനുകളാണ് കാര്‍ വാങ്ങുന്നവര്‍ക്ക് ലഭ്യമാക്കുന്നത്. തെരഞ്ഞെടുക്കുന്ന മാരുതി ഇടപാടുകാര്‍ക്ക് എട്ടു വര്‍ഷക്കാലയളവിലേക്ക് വാഹനത്തിന്റെ ഓണ്‍ റോഡ് വില പൂര്‍ണമായും വായ്പയായി കിട്ടും.

ഇഎംഐയില്‍ പ്രതിവര്‍ഷം 10 ശതമാനം വര്‍ധന വരുത്തിക്കൊണ്ടുള്ള സ്റ്റെപ് അപ് ഇഎംഐ പദ്ധതിയാണ് മറ്റൊന്ന്. ഈ വായ്പയുടെ കാലാവധി ഏഴു വര്‍ഷമാണ്.അഞ്ചുവര്‍ഷംകൊണ്ട് അവസാനിക്കുന്ന ബലൂണ്‍ ഇഎംഐ പദ്ധതിയാണ് മറ്റൊന്ന്. ഇതില്‍ അവസാന ഇഎംഐ വായ്പത്തുകയുടെ 25 ശതമാനമായിരിക്കും. ആദ്യ മൂന്നു മാസത്തക്കാലത്ത് ഒരു ലക്ഷം രൂപയ്ക്ക് 899 രൂപ പ്രതിമാസ ഗഡു അടച്ചു തീര്‍ക്കാവുന്ന വായ്പയും ബാങ്ക് ലഭ്യമാക്കിയിട്ടുണ്ട്. ഈ പദ്ധതികള്‍ 2020 ജൂലൈ 31 വരെ ലഭ്യമായിരിക്കും.

ഉപഭോക്താക്കളുടെ ആവശ്യവും സൗകര്യവും കണക്കിലെടുത്തുകൊണ്ടുള്ള സഹനീയവും ചെലവു കുറഞ്ഞതുമായ വായ്പാ പദ്ധതിയാണ് ബാങ്ക് മാരുതിയുമായി ചേര്‍ന്നു ലഭ്യമാക്കുന്നതെന്ന് ആക്‌സിസ് ബാങ്ക് റീട്ടെയില്‍ ബാങ്കിംഗ് ഹെഡ്ഡും എക്‌സിക്യൂട്ടീവ് ഡയറക്ടറുമായ പ്രാലെ മൊണ്ടാല്‍ പറഞ്ഞു.

CAR LOAN
Advertisment