Advertisment

ഓണ്‍ലൈന്‍ ചീട്ടുകളിയില്‍ നഷ്ടമായത് 30 ലക്ഷം; യുവാവ് തീ കൊളുത്തി ആത്മഹത്യ ചെയ്തു

New Update

പുതുച്ചേരി: ഓണ്‍ലൈന്‍ ചീട്ടുകളിയില്‍  ലക്ഷങ്ങള്‍ നഷ്ടമായ യുവാവ് തീ കൊളുത്തി ആത്മഹത്യ ചെയ്തു. വിജയകുമാര്‍ എന്ന യുവാവാണ് ആത്മഹത്യ ചെയ്തത്. പുതുച്ചേരിയിലാണ് സംഭവം നടന്നത്.

ആദ്യമൊക്കെ ഓണ്‍ലൈന്‍ ചൂതാട്ടം വഴി ചെറിയ തോതില്‍ പണം സമ്പാദിച്ചിരുന്നു. പിന്നീട് കടം വാങ്ങി കളി തുടര്‍ന്നു. ഒടുവില്‍ 30 ലക്ഷത്തോളം രൂപയുടെ കടക്കെണിയിലുമായി.

താന്‍ ആത്മഹത്യ ചെയ്യാന്‍ പോകുവാണെന്നും മക്കളെ നന്നായി നോക്കണമെന്നും ഭാര്യയ്ക്ക് വാട്‌സാപ്പ് സന്ദേശം അയച്ചാണ് വിജയകുമാര്‍ ആത്മഹത്യ ചെയ്തത്.

Advertisment