Advertisment

കാ​റ​ളം എ​സ്ബി​ഐ ബാ​ങ്കി​ന്‍റെ ബ്രാ​ഞ്ചി​ല്‍ പ​ണ​യം വ​ച്ച സ്വ​ര്‍​ണ ഉ​രു​പ്പ​ടി​ക​ള്‍ വീ​ണ്ടും പ​ണ​യം വ​ച്ച്‌ കോ​ടി​ക്ക​ണ​ക്കി​നു രൂ​പ വെ​ട്ടി​ച്ചു: ബാ​ങ്ക് ഉ​ദ്യോ​ഗ​സ്ഥ​നെ​തി​രേ കേ​സ്

New Update

ഇ​രി​ങ്ങാ​ല​ക്കു​ട: കാ​റ​ളം എ​സ്ബി​ഐ ബാ​ങ്കി​ൻറെ ബ്രാ​ഞ്ചി​ൽ പ​ണ​യം വ​ച്ച സ്വ​ർ​ണ ഉ​രു​പ്പ​ടി​ക​ൾ വീ​ണ്ടും പ​ണ​യം വ​ച്ച്‌ കോ​ടി​ക്ക​ണ​ക്കി​നു രൂ​പ വെ​ട്ടി​ച്ചു. ബാ​ങ്ക് റീ​ജ​ണ​ൽ മാ​നേ​ജ​ർ ന​ന്ദ​കു​മാ​ർ ന​ല്കി​യ പ​രാ​തി​യി​ൽ കാ​ട്ടൂ​ർ പോ​ലീ​സ് കേ​സെ​ടു​ത്തു. ര​ണ്ടു കോ​ടി 76 ല​ക്ഷം രൂ​പ തി​രി​മ​റി ന​ട​ത്തി​യെ​ന്നാ​ണ് പ​രാ​തി​യി​ലു​ള്ള​ത്.

Advertisment

publive-image

2018 ഒ​ക്ടോ​ബ​ർ മൂ​ന്നു​മു​ത​ൽ 2020 ന​വം​ബ​ർ 16 വ​രെ​യു​ള്ള കാ​ല​യ​ള​വി​ൽ ബാ​ങ്കി​ൻറെ ചീ​ഫ് അ​സോ​സി​യേ​റ്റാ​യി പ്ര​വ​ർ​ത്തി​ച്ചി​രു​ന്ന ഇ​രി​ങ്ങാ​ല​ക്കു​ട കാ​രു​കു​ള​ങ്ങ​ര സ്വ​ദേ​ശി സു​നി​ൽ ജോ​സ് അ​വ​റാ​നെ​തി​രെ​യാ​ണ് പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​രി​ക്കു​ന്ന​ത്. ബാ​ങ്കി​ൽ പ​ണ​യം വ​ച്ചി​രു​ന്ന 76 പേ​രു​ടെ സ്വ​ർ​ണ​പ്പ​ണ​യ ഉ​രു​പ്പ​ടി​ക​ൾ ബ​ന്ധു​ക്ക​ളു​ടെ​യും സു​ഹൃ​ത്തു​ക്ക​ളു​ടെ​യും പേ​രി​ൽ പു​തി​യ ലോ​ൺ അ​ക്കൗ​ണ്ടു​ക​ൾ ഉ​ണ്ടാ​ക്കി വീ​ണ്ടും ബാ​ങ്കി​ൽ പ​ണ​യം വ​യ്ക്കു​ക​യാ​യി​രു​ന്നെ​ന്നു പോ​ലീ​സ് പ​റ​ഞ്ഞു. ബാ​ങ്കി​ൽ ന​ട​ത്തി​യ ഓ​ഡി​റ്റി​ലാ​ണ് ത​ട്ടി​പ്പ് പു​റ​ത്താ​യ​തെ​ന്നാ​ണ് സൂ​ച​ന.

തു​ട​ർ​ന്നു പ്ര​തി​യെ​യും ബാ​ങ്ക് മാ​നേ​ജ​രെ​യും താ​ത്കാ​ലി​ക​മാ​യി പു​റ​ത്താ​ക്കി പോ​ലീ​സി​ൽ പ​രാ​തി ന​ല്കു​ക​യും ബാ​ങ്കി​ൻറെ ഇ​ൻറ​ലി​ജ​ൻ​സ് വി​ഭാ​ഗം അ​ന്വേ​ഷ​ണം ആ​രം​ഭി​ക്കു​ക​യു​മാ​യി​രു​ന്നു. അ​തേ​സ​മ​യം, വ​ൻ​തു​ക​യു​ടെ ത​ട്ടി​പ്പാ​യ​തി​നാ​ൽ അ​ന്വേ​ഷ​ണം മ​റ്റ് ഏ​ജ​ൻ​സി​ക​ൾ ഏ​റ്റെ​ടു​ക്കു​മെ​ന്നു സൂ​ച​ന​യു​ണ്ട്.

Advertisment