Advertisment

കൊല്ലം ഡിസിസി പ്രസിഡന്റ് ബിന്ദു കൃഷ്ണയ്‌ക്കെതിരെ കേസ്

New Update

കൊല്ലം: ഡിസിസി പ്രസിഡന്റ് ബിന്ദു കൃഷ്ണയ്‌ക്കെതിരെ കേസ്. കൊവിഡ് പ്രോട്ടോകോൾ ലംഘിച്ചതിനാണ് ബിന്ദു കൃഷ്ണ ഉൾപ്പടെ 40 തോളം പേർക്കെതിരെ പൊലീസ് കേസെടുത്തിരിക്കുന്നത്. കൊല്ലം പെരുങ്ങാലത്ത് ആറ് നീന്തികടക്കൽ സമരത്തിൽ കൊവിഡ് സുരക്ഷാ മാനദണ്ഡങൾ ലംഘിച്ചതിനെതിരെയാണ് കേസ്.

publive-image

പകർച്ച വ്യാധി തടയൽ ഓർഡിനൻസ് 2020 പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. പെരുങ്ങാലത്ത് പാലം നിർമ്മിക്കണമെന്നാവശ്യപ്പെട്ട് കോൺഗ്രസിന്റെ നേതൃത്വത്തിൽ നടത്തിയ ആറ് നീന്തി കടക്കൽ സമരം ബിന്ദുകൃഷ്ണയാണ് ഉദ്ഘാടനം ചെയ്തത്.

Advertisment