Advertisment

മരം മുറിച്ചപ്പോൾ പക്ഷികൾ ചത്ത സംഭവം, കരാറുകാർക്കെതിരെ കേസ്,വനംവകുപ്പ് നടപടി വന്യജീവി സംരക്ഷണ നിയമപ്രകാരം

author-image
ന്യൂസ് ബ്യൂറോ, മലപ്പുറം
Updated On
New Update

publive-image

മലപ്പുറം: മലപ്പുറത്തു ദേശീയ പാത വികസനത്തിന്‌ വേണ്ടി മരം മുറിച്ചപ്പോൾ നിരവധി പക്ഷികൾ ചത്തു പോയ സംഭവത്തിൽ കരാറുകാർക്കെതിരെ കേസെടുക്കാൻ തീരുമാനം. കരാറുകാർക്കെതിരെ വനം വകുപ്പ് ആണ് കേസ് എടുക്കുന്നത്.  ഷെഡ്യൂൾ 4 ൽ പ്പെട്ട അമ്പതിലേറെ  നീർക്കാക്ക കുഞ്ഞുങ്ങൾ  ജീവൻ നഷ്ടമായെന്നാണ് പ്രാഥമിക നിഗമനം. വന്യജീവി സംരക്ഷണം നിയമ പ്രകാരം ആണ് കേസ്  രജിസ്റ്റർ ചെയ്യുക.

മുട്ട വിരിഞ്ഞ ശേഷം, പക്ഷിക്കുഞ്ഞുങ്ങൾക്ക് പറക്കാനും ആയ ശേഷമേ മരം മുറിക്കാവൂ എന്ന കർശന നിർദേശങ്ങൾ പോലും കരാറുകാരൻ ലംഘിച്ചെന്ന് വനം വകുപ്പ് പറയുന്നു . വനം വകുപ്പ് ഇന്ന് പ്രദേശവാസികളിൽ നിന്നും വിശദമൊഴി എടുക്കും. ഷെഡ്യൂൾ 4 ൽ പ്പെട്ട അമ്പതിലേറെ നീർക്കാക്ക കുഞ്ഞുങ്ങൾ ജീവൻ നഷ്ടമായെന്നാണ് പ്രാഥമിക നിഗമനം. മുട്ട വിരിഞ്ഞ ശേഷം, പക്ഷിക്കുഞ്ഞുങ്ങൾക്ക് പറക്കാനും ആയ ശേഷമേ മരം മുറിക്കാവൂ എന്ന കർശന നിർദേശങ്ങൾ പോലും കരാറുകാരൻ ലംഘിച്ചെന്ന് വനം വകുപ്പ് പറയുന്നു . വനം വകുപ്പ് ഇന്ന് പ്രദേശവാസികളിൽ നിന്നും മൊഴിയെടുക്കും

Advertisment