Advertisment

ലോക് ഡൗണ്‍ നിര്‍ദ്ദേശം ലംഘിച്ച്‌ ജനങ്ങള്‍ കൂട്ടംകൂടി ; ഛത്തീസ്ഗഡില്‍ കോണ്‍ഗ്രസ് എം.എല്‍.എക്കെതിരെ കേസെടുത്തു

New Update

ബിലാസ്പുര്‍ : ലോക് ഡൗണ്‍ നിര്‍ദ്ദേശം ലംഘിച്ച്‌ ജനങ്ങള്‍ കൂട്ടംകൂടിയ സംഭവത്തില്‍ ഛത്തീസ്ഗഡില്‍ കോണ്‍ഗ്രസ് എം.എല്‍.എക്കെതിരെ കേസെടുത്തു. എം.എല്‍.എ ശൈലേഷ് പാണ്ഡെക്കെതിരെയാണ് പൊലീസ് കേസെടുത്തത്.

Advertisment

publive-image

സൗജന്യ റേഷനുവേണ്ടി എം.എല്‍.എയുടെ ബിലാസ്പുരിലെ വസതിയിലാണ് ആയിരത്തോളം പേര്‍ തടിച്ചുകൂടിയത്. കൊറോണ വൈറസ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തിലാണ് സംസ്ഥാനത്ത് നിരോധനാജ്ഞ പുറപ്പെടുവിച്ചത്.

ജനങ്ങള്‍ കൂട്ടംകൂടിയത് 144, 188 വകുപ്പുകളുടെയും ഐ.പി.സി 279-ന്‍റെയും ലംഘനമാണെന്ന് അഡീഷനല്‍ എ.സി.പി ഒ.പി ശര്‍മ പറഞ്ഞു.

അതേസമയം രാജ്യത്ത് ലോക്ഡൗണ്‍ കാലയളവില്‍ ചരക്കുകള്‍ കെട്ടികിടക്കില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ ഉറപ്പുനല്‍കി. അവശ്യവസ്തുക്കള്‍ ,അല്ലാത്തവ എന്നീ വേര്‍തിരിവില്ലാതെ എല്ലാ ചരക്കുകളുടെയും നീക്കത്തിന് കേന്ദ്രം അനുമതി നല്‍കി.

covid 19 corona viruse
Advertisment