Advertisment

 മോദിയെ വീണ്ടും പ്രധാനമന്ത്രിയായി തെരഞ്ഞെടുക്കണമെന്ന് അഭ്യര്‍ത്ഥിച്ച കല്ല്യാണ്‍ സിങ്ങിനെതിരെ നടപടി ആവശ്യപ്പെട്ട് രാഷ്ട്രപതിക്ക്‌ തെരഞ്ഞെടുപ്പ് കമ്മീഷന്റെ കത്ത്

New Update

ഡല്‍ഹി : മാതൃകാ പെരുമാറ്റ ചട്ടം നിലനില്‍ക്കെ നരേന്ദ്ര മോദിയെ വീണ്ടും പ്രധാനമന്ത്രിയായി തെരഞ്ഞെടുക്കണമെന്ന് അഭ്യര്‍ത്ഥിച്ച രാജസ്ഥാന്‍ ഗവര്‍ണര്‍ കല്ല്യാണ്‍ സിങ്ങിനെതിരെ നടപടി ആവശ്യപ്പെട്ട് രാഷ്ട്രപതി രാംനാഥ് കോവിന്ദിന് തെരഞ്ഞെടുപ്പ് കമ്മീഷന്റെ കത്ത്.

Advertisment

ഗവര്‍ണര്‍ തന്റെ ഭരണഘടനാ പദവി ദുരുപയോഗം ചെയ്‌തെന്നും മാതൃകാ പെരുമാറ്റചട്ടത്തിന് വിരുദ്ധവുമാണ് അദ്ദേഹത്തിന്‍റെ പരാമര്‍ശം എന്നും തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഇന്നലെ വിലയിരുത്തിയിരുന്നു.

publive-image

കഴിഞ്ഞ മാസം ആയിരുന്നു സിങ്ങിന്റെ വിവാദ പരാമര്‍ശം. രാജ്യത്തിന്റെ നന്മ കരുതിയും സമൂഹത്തെ കരുതിയും നരേന്ദ്ര മോദിയെ വീണ്ടും തെരഞ്ഞെടുക്കണമെന്നും, എല്ലാ പ്രവര്‍ത്തകരും ഇതിനായി പരിശ്രമിക്കണമെന്നുമായിരുന്നു ഗവര്‍ണറുടെ അഭ്യര്‍ത്ഥന.

‘നമ്മള്‍ ബി.ജെ.പി അണികളാണ്. അതിനാല്‍ നമുക്ക് തീര്‍ച്ചയായും ബി.ജെ.പി ജയിക്കണം. എല്ലാവര്‍ക്കും അത് ഒരു വട്ടം കൂടി ആഗ്രഹിക്കുന്നുണ്ട്. മോദിജി പ്രധാനമന്ത്രിയാകണം. മോദിജി പ്രധാനമന്ത്രി ആകേണ്ടത് രാജ്യത്തിന്റെയും സമൂഹത്തിന്‍രേയും ആവശ്യമാണ്’- എന്നായിരുന്നു സിങ്ങിന്റെ പ്രസ്താവന.

Advertisment