Advertisment

തൃപ്തിയ്ക്കെതിരെ വിമാനത്താവളത്തില്‍ ഉപരോധം നടത്തിയ 250 പേര്‍ക്കെതിരെ കേസ്

New Update

Advertisment

ശബരിമല ദര്‍ശനത്തിനായി കൊച്ചിയിലെത്തിയ തൃപ്തി ദേശായിക്ക് എതിരെ നെടുമ്പാശേരി  വിമാനത്താവളത്തിൽ ഉപരോധം സമരം നടത്തുന്നവർക്ക്  എതിരെ പൊലീസ് കേസ് എടുത്തു. കണ്ടാൽ അറിയാവുന്ന  250 പേർക്ക്  എതിരെയാണ് കേസ്. തൃപ്തി ദേശായിയുടെ സഞ്ചാര സ്വാതന്ത്ര്യം തടസപ്പെടുത്തിയതിനും സമരങ്ങൾ  നിരോധിച്ചിട്ടുള്ള വിമാനത്താവള മേഖലയിൽ പ്രതിഷേധം സമരം  നടത്തിയതിനാണ് കേസെടുത്തത്.

അതേസമയം തൃപ്തി ദേശായിക്കും കൂടെയുള്ളവർക്കുമെതിരെ നെടുമ്പാശേരി പോലീസിൽ പരാതി ലഭിച്ചിട്ടുണ്ട്. ആചാരങ്ങൾ പാലിക്കാതെ തൃപ്തി ദേശായി എത്തിയത് മത വിശ്വാസത്തെ വെല്ലുവിളിക്കാനുള്ള ഗൂഢാലോചനയുടെ ഭാഗമായാണെന്ന് ചൂണ്ടിക്കാട്ടി യുവമോർച്ചയാണ് പരാതി നൽകിയിരിക്കുന്നത്. യുവമോർച്ച സംസ്ഥാന പ്രസിഡന്റ്‌ അഡ്വ. കെ പി പ്രകാശ് ബാബുവാണ് പരാതി നല്‍കിയത്.

എന്നാല്‍ പ്രതിഷേധം ഭയന്ന് ശബരിമലയില്‍ ദർശനം നടത്താതെ മടങ്ങില്ലെന്ന നിലപാടിലാണ് ഒമ്പതാം മണിക്കൂറിലും തൃപ്തി ദേശായിയുള്ളത്. വാഹനവും താമസവും സ്വന്തം നിലയ്ക്ക് ഏർപ്പാട് ചെയ്താൽ, സുരക്ഷ ഒരുക്കാമെന്ന് പൊലീസ് ആവർത്തിച്ചു. ഇക്കാര്യത്തിലുള്ള തൃപ്തി ദേശായിയുടെ മറുപടിക്ക് ശേഷം തുടർനടപടി തീരുമാനിക്കുമെന്നാണ് പൊലീസ് നിലപാട്. ഉടന്‍ നിലപാട് വ്യക്തമാക്കണമെന്നും പൊലീസ് തൃപ്തിയെ അറിയിച്ചു.

Advertisment