Advertisment

വ്യാജസര്‍ട്ടിഫിക്കറ്റ് സംഘടിപ്പിച്ചെന്ന പരാതിയില്‍ സ്വപ്‌ന സുരേഷിനെതിരെ കേസ്; പരാതി നല്‍കിയത് ഐടി വകുപ്പ്; പ്രൈസ് വാട്ടര്‍ കൂപ്പേഴ്‌സ, വിഷന്‍ടെക് കമ്പനികള്‍ക്കെതിരെയും കേസ്‌

author-image
ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Updated On
New Update

publive-image

Advertisment

തിരുവനന്തപുരം: വ്യാജബിരുദ സര്‍ട്ടിഫിക്കറ്റ് സംഘടിപ്പിച്ചതിന് സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്‌ന സുരേഷിനെതിരെ തിരുവനന്തപുരം കന്റോണ്‍മെന്റ് പൊലീസ് കേസെടുത്തു. ഐടി വകുപ്പാണ് പരാതി നല്‍കിയത്.

രണ്ടാംപ്രതിയായി കൺസൾട്ടൻസി സ്ഥാപനമായ പ്രൈസ് വാട്ടർ കൂപ്പേഴ്സ്, മൂന്നാംപ്രതിയായി വിഷൻ ടെക്നോളജീസ് എന്നീ പേരുകളും എഫ്.ഐ.ആറിലുണ്ട്.

സ്വപ്‌നയ്‌ക്കെതിരെ വ്യാജരേഖ ചമയ്ക്കലും വഞ്ചനയുമടക്കം ആറ് കുറ്റങ്ങള്‍ ചുമത്തി. മഹാരാഷ്ട്രയിലെ ഡോ. ബാബാസാഹിബ് അംബേദ്കർ സാങ്കേതിക സർവകലാശാലയുടെ വ്യാജ ബിരുദ സർട്ടിഫിക്കറ്റാണ് വിവിധയിടങ്ങളിൽ ജോലിക്കായി സ്വപ്ന ഹാജരാക്കിയിരുന്നത്.

Advertisment