Advertisment

മദ്യപിച്ച് വാഹനമോടിച്ചെന്ന പരാതിയില്‍ കൊവിഡ് സെല്ലിലെ പൊലീസുകാരനെതിരെ കേസ്

New Update

publive-image

കല്‍പ്പറ്റ: മദ്യപിച്ച് വാഹനമോടിച്ചെന്ന പരാതിയില്‍ കൊവിഡ് സെല്ലിലെ പൊലീസുകാരനെതിരെ കേസ്. വയനാട് കൊവിഡ് കെയര്‍ സെല്ലിലെ എഎസ്ഐ മോഹനനെതിരെ പകര്‍ച്ചവ്യാധി നിയമപ്രകാരമാണ് കേണിച്ചിറ പൊലീസ് കേസെടുത്തത്. നാട്ടുകാരാണ് എഎസ്ഐയുടെ വാഹനം തടഞ്ഞ് പൊലീസിനെ വിളിച്ചുവരുത്തിയത്. >

അതേ സമയം നാട്ടുകാര്‍ പകര്‍ത്തിയ വീഡിയോയില്‍ ഇയാള്‍ മദ്യപിച്ചതായി പറയുന്നുണ്ടെങ്കിലും പ്രാഥമിക പരിശോധനയില്‍ മദ്യപിച്ചതായി കണ്ടെത്തിയിട്ടില്ലെന്നാണ് പൊലീസ് പറയുന്നത്.

Advertisment