Advertisment

‌ തിരുവനന്തപുരത്ത് ഹോംഗാര്‍ഡിനെ കാറിടിച്ച സംഭവം: പൊലീസുകാരനെതിരെ കേസ്

author-image
ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Updated On
New Update

തിരുവനന്തപുരം: തിരുവനന്തപുരത്ത് ഹോംഗാര്‍ഡിനെ കാറിടിച്ച സംഭവത്തില്‍ പൊലീസുകാരനെതിരെ കേസ്. പേരൂർക്കട എസ്എപി ക്യാമ്പിലെ കൃഷ്ണ മൂർത്തിക്കെതിരെയാണ് കേസെടുത്തത്.

Advertisment

publive-image

പേരൂർക്കടയിൽ നിന്നും ഇന്നലെ രാത്രി ഡ്യൂട്ടി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന ഹോംഗാർഡ് അനിൽ കുമാറിനെയാണ് കൃഷ്ണമൂർത്തി ഓടിച്ച കാർ ഇടിച്ചിട്ടത്.

എസ്എപി ക്യാമ്പിന് സമീപത്തായിരുന്നു അപകടം. അപകടശേഷം കാർ ഉപേക്ഷിച്ച് കൃഷ്ണമൂർത്തി ക്യാമ്പിലേക്ക് ഓടി രക്ഷപെടുകയായിരുന്നു. കാലിന് പരിക്കേറ്റ അനിൽ കുമാറിനെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തിരുന്നു.

Advertisment