Advertisment

എറണാകുളത്തും ഷിഗെല്ല ? രോഗബാധ സംശയിക്കുന്നത് 56-കാരിയില്‍; സാമ്പിളുകള്‍ വിദഗ്ധ പരിശോധനയ്ക്ക്‌

New Update

publive-image

കൊച്ചി: എറണാകുളം ജില്ലയിൽ ഷിഗെല്ല എന്ന് സംശയിക്കുന്ന രോഗബാധ റിപ്പോർട്ട് ചെയ്തു. 56 വയസ്സുള്ള ചോറ്റാനിക്കര സ്വദേശിനിയാണു പനിയെ തുടർന്നു കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ 23നു ചികിത്സ തേടിയത്. ഷിഗെല്ലയാണോയെന്നു കണ്ടെത്താനായി സാംപിളുകൾ കൂടുതൽ പരിശോധനയ്ക്കായി അയച്ചിരിക്കുകയാണ്.

കുടിവെള്ള സ്രോതസ്സിലെ സാംപിളുകൾ ശേഖരിച്ചു പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്. ആരോഗ്യ വിഭാഗം അടിയന്തര യോഗം ചേർന്നു സാഹചര്യം വിലയിരുത്തി. ജില്ല മെഡിക്കൽ ഓഫിസറുടെ ചുമതല വഹിക്കുന്ന ഡോ. വിവേക് കുമാറിന്റെ അധ്യക്ഷതയിലായിരുന്നു യോഗം.

Advertisment