Advertisment

ഒരു ദിവസം മുഴുവന്‍ ഷൂട്ട്‌ ചെയ്തത് ആദ്യരാത്രി മാത്രം. ഊണ് കഴിക്കാന്‍ പോലും സമയം തരാതെ ഒരു കട്ടിലില്‍ കെട്ടിപിടുത്തവും മുഖത്ത് എന്തൊക്കെയോ കാട്ടികൂട്ടലും - കാസ്റ്റിംഗ് കൌച്ചില്‍ ഷീലയുടെ വെളിപ്പെടുത്തല്‍

author-image
ഫിലിം ഡസ്ക്
New Update

publive-image

Advertisment

മലയാള സിനിമയുടെ തുടക്കകാലം മുതല്‍ കാസ്റ്റിംഗ് കൌച്ച് ഉണ്ടായിരുന്നതായി വെളിപ്പെടുത്തുകയാണ് നടി ഷീലയും . തന്‍റെ നല്ല യൗവനകാലത്ത് ഒരിക്കല്‍ തനിക്കൊപ്പം ആദ്യരാത്രി അഭിനയിക്കാന്‍ വേണ്ടി മാത്രം ഒരാള്‍ സിനിമ പിടിച്ച അനുഭവമാണ്‌ ഷീല വെളിപ്പെടുത്തിയത് .

രാവിലെ പത്ത് മണി മുതല്‍ രാത്രി ഒന്‍പതു മണി വരെ ഊണ് പോലും കഴിക്കാതെ ഒരു കട്ടിലില്‍ ആദ്യരാത്രി അഭിനയിക്കേണ്ടി വന്ന അനുഭവമാണ് ഷീല പങ്കുവച്ചത് . ശാലയുടെ വാക്കുകള്‍ ഇങ്ങനെയാണ് .

publive-image

ഒരിക്കല്‍ അമേരിക്കയില്‍ നിന്നും ഒരാള്‍ സിനിമയെടുക്കണമെന്ന് പറഞ്ഞ് വന്നു. അഡ്വാന്‍സായി പകുതി കാശ് തരികയും ചെയ്തിരുന്നു. സിനിമയുടെ സംവിധായകനും നിര്‍മാതാവും അതിലെ നായകനും അദ്ദേഹം തന്നെയായിരുന്നു.

ആദ്യം ഒരു പാട്ട് ആയിരുന്നു റെക്കോര്‍ഡ് ചെയ്തിരുന്നത്. അതിന്റെ ഷൂട്ടിംഗ് എവിഎം സ്റ്റുഡിയോയില്‍ നിന്നുമായിരുന്നെന്നാണ് ഷീല പറയുന്നത്. എന്നാല്‍ അടുത്ത ദിവസത്തെ ചിത്രീകരണം അതിലും വ്യത്യാസമായിരുന്നു.

publive-image

അടുത്തതായി ഒരു ആദിരാത്രിയുടെ ഷൂട്ടിംഗ് ആയിരുന്നു ചെയ്യുന്നത്. അതിനായി കാട്ടിലൊക്കെ പൂക്കള്‍ വിതറി റെഡിയാക്കി വെച്ചിരുന്നു. ശേഷം അയാള്‍ വന്ന് എന്നെ കെട്ടിപിടിച്ചു. മുഖത്തൊക്കെ എന്തൊക്കെയോ ചെയ്യുന്നു.

രാവിലെ പത്ത് മണി മുതല്‍ രാത്രി ഒന്‍പതു മണി വരെ ഇത് തന്നെയായിരുന്നു ചെയ്തിരുന്നത്. ഉച്ചയ്ക്ക് ഊണ് കഴിക്കാന്‍ പോലും സമയമുണ്ടായിരുന്നില്ല. അദ്ദേഹം വീണ്ടും വന്ന് കട്ടിലില്‍ കിടക്കുകയും കെട്ടിപിടിക്കുകയും മാത്രമായിരുന്നു ചെയ്തിരുന്നത്.

publive-image

അതല്ലാതെ വേറെ ഒന്നും തന്നെ ചെയ്തിരുന്നില്ലെന്ന് ഷീല ഓര്‍മ്മിക്കുന്നു. അതിന് അടുത്ത ദിവസമായിരുന്നു എല്ലാവരും സത്യം മനസിലാക്കിയത്.

അയാള്‍ മുങ്ങി...

അടുത്ത ദിവസം ചിത്രീകരണത്തിന് ചെന്നപ്പോള്‍ അദ്ദേഹത്തെ കാണുന്നില്ല. ഒരു പാട്ട് സംവിധാനം ചെയ്ത് എന്നെ കെട്ടിപിടിച്ചതിന് ശേഷം അയാള്‍ വന്നത് പോലെ അമേരിക്കയിലേക്ക് തന്നെ തിരിച്ച്‌ പോവുകയായിരുന്നു.

publive-image

അയാളെ പിന്നെ ജീവിതത്തിലൊരിക്കലും കണ്ടിട്ടില്ല.. എന്നാല്‍ തന്നെ കെട്ടിപിടിക്കാന്‍ വേണ്ടി അദ്ദേഹം കണ്ടെത്തിയ വഴിയായിരുന്നു ഒരു സിനിമ നിര്‍മ്മിക്കുക എന്നത്.

ഇക്കാര്യം പിന്നീട് സെറ്റിലുള്ളവരെല്ലാം പറഞ്ഞപ്പോഴാണ് താന്‍ അറിഞ്ഞതെന്നുമാണ് ഷീല പറയുന്നത്. സിനിമയില്‍ നിന്നും ഒരിക്കലും മറക്കാനാവാത്ത അനുഭവങ്ങളുണ്ടെന്ന് പറഞ്ഞാണ് ഇക്കാര്യം നടി വ്യക്തമാക്കിയത്.

malayala cinema
Advertisment