Advertisment

സ്പോർട്സ് അതോരിറ്റി ഓഫ് ഇന്ത്യ ഡയറക്ടർ എസ് കെ ശർമ്മ അടക്കം 6 പേർ അറസ്സിൽ

author-image
ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update

publive-image

Advertisment

കൈക്കൂലി കേസിൽ സ്പോർട്സ് അതോരിറ്റി ഓഫ് ഇന്ത്യ ഡയറക്ടർ എസ്.കെ ശർമ്മ അടക്കം 6 പേർ അറസ്സിൽ. ജവഹർലാൽ നെഹറു സ്റ്റേഡിയത്തിലുള്ള സായി ആസ്ഥാനത്തിൽ നിന്നാണ് ഇവരെ അറസ്റ്റ് ചെയ്തത്.19 ലക്ഷം രൂപയുടെ നിർമ്മാണ പ്രവർത്തനങ്ങൾക്ക് തുക കൈമാറുന്നതിന് കമ്മിഷൻ ആവശ്യപ്പെട്ടതിനാണ് അറസ്റ്റ്.

ഡൽഹിയിലെ ജവഹർലാൽ നെഹറു സ്റ്റേഡിയത്തിൽ പ്രവർത്തിക്കുന്ന സ്പോർട്ട്സ് അഡ്മിനിസ്ട്രേറ്റീവ് ഓഫീസിൽ സി.ബി.ഐ നടത്തിയ റെയിഡിലാണ് സായ് ഡയറക്ടർ എസ്.കെ ശർമ്മ അറസ്റ്റിലായത്.ശർമ്മയ്ക്ക് പുറമെ ജൂനിയർ അക്കൗണ്ട്സ് ക്ലർക്ക് ഹരിന്ദ്രർ പ്രസാദ്, സീനിയർ ക്ലർക്ക് വി.ഡി ശർമ്മ സൂപ്പർവൈസർലളിത് ജോളി, കരാറുകാരൻ മൻദീപ് ആഹൂജ എന്നിവരെയും സി.ബിഐ അറസ്റ്റ് ചെയതിട്ടുണ്ട്. 19 ലക്ഷം രൂപയുടെ നിർമ്മാണ പ്രവർത്തനങ്ങൾ ക്കുള്ള തുക കൈമാറുന്നതിന് 3 ശതമാനം കമ്മീഷൻ ആവശ്യപ്പെട്ടതാണ് ഇവർക്കെതിരെയുള്ള കുറ്റം.സായി ആസ്ഥാന പരിസരവും ഡൽഹി ജവഹർലാൽ നെഹറു സ്റ്റേഡിയവും സി.ബിഐ സീൽ ചെയ്തു. കൂടുതൽ അറസ്റ്റുകൾ ഉണ്ടാക്കുമെന്നാണ് സൂചന.

 

Advertisment