Advertisment

സിബിഐക്കെതിരായി നിയമം പാസാക്കിയ സർക്കാർ സിബിഐ അന്വേഷണത്തിന് ശുപാർശ ചെയ്യുന്നത് അപഹാസ്യമാണെന്ന് എംഎം ഹസന്‍

New Update

കോഴിക്കോട്: സോളാർ പീഡന പരാതികൾ സിബിഐ അന്വേഷണത്തിന് വിട്ട സംസ്ഥാന സർക്കാർ നടപടിക്കെ പ്രതികരിച്ച് എംഎം ഹസൻ. തെരഞ്ഞെടുപ്പിൽ യുഡിഎഫിന് ഉമ്മൻചാണ്ടി നേതൃത്വം കൊടുക്കുന്നത് തുടർഭരണം ഇല്ലാതാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ മനസിലാക്കിയതിന്റെ ഭാഗമാണ് പുതിയ നീക്കമെന്ന് ഹസൻ ആരോപിച്ചു.

Advertisment

publive-image

സിബിഐക്കെതിരായി നിയമം പാസാക്കിയ സർക്കാർ സിബിഐ അന്വേഷണത്തിന് ശുപാർശ ചെയ്യുന്നത് അപഹാസ്യമാണ്. കേരള പൊലീസ് പരാജയമാണെന്ന് സ്വയം വിളിച്ചുപറയുകയാണ് ഈ നടപടിയിലൂടെയെന്നും ഹസൻ കുറ്റപ്പെടുത്തി.

കേസിന് പിന്നിൽ രാഷ്ട്രീയ പ്രതികാരമാണ്. ഇതിനെ രാഷ്ട്രീയമായി നേരിടും. ഇടതു സർക്കാരിന്റെ ഇരട്ടത്താപ്പ് തുറന്നു കാട്ടും. നേമം ഗുജറാത്ത് അല്ല രാജസ്ഥാൻ ആകും. നേമത്ത് ഇക്കുറി അത്ഭുതങ്ങൾ സംഭവിക്കുമെന്നും കുമ്മനത്തിന്റെ അവകാശ വാദങ്ങളോട് ഹസൻ പ്രതികരിച്ചു.

Advertisment