Advertisment

സോളാര്‍ക്കേസ് സിബിഐയ്ക്ക് വിട്ടതില്‍ രാഷ്ട്രീയമില്ലെന്നും സ്വഭാവിക നടപടി മാത്രമാണെന്നും എ. വിജയരാഘവന്‍; രാഷ്ട്രീയമായി പകപോക്കുക എന്ന പ്രവര്‍ത്തനശൈലി പൊതുജീവിതത്തില്‍ ഉടനീളം പ്രവര്‍ത്തിച്ച ആളായതിനാലാണ് ഉമ്മന്‍ചാണ്ടിക്ക് അങ്ങനെ തോന്നുന്നതെന്നും സിപിഎം സംസ്ഥാന സെക്രട്ടറി

New Update

publive-image

Advertisment

തിരുവനന്തപുരം: സോളാര്‍ കേസുകൾ സിബിഐയ്ക്ക് വിട്ടതില്‍ രാഷ്ട്രീയമില്ലെന്നും സര്‍ക്കാരിന്റേത് സ്വാഭാവിക നടപടിക്രമം മാത്രമെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എ.വിജയരാഘവന്‍. ഈ ഗവണ്‍മെന്റ് ഒരു തരത്തിലുള്ള രാഷ്ട്രീയ പകപോക്കലും നടത്താറില്ലെന്നും ഉമ്മന്‍ ചാണ്ടി അങ്ങനെ പ്രവര്‍ത്തിച്ചയാളാണെന്നും വിജയരാഘവന്‍ പറഞ്ഞു.

രാഷ്ട്രീയമായി പകപോക്കുക എന്ന പ്രവര്‍ത്തനശൈലി പൊതുജീവിതത്തില്‍ ഉടനീളം പ്രവര്‍ത്തിച്ച ആളായതിനാലാണ് ഉമ്മന്‍ ചാണ്ടിക്ക് അങ്ങനെ തോന്നുന്നത്. പിണറായിയെ ദ്രോഹിക്കുന്നതിനും രാഷ്ട്രീയമായി തേജോവധം ചെയ്യുന്നതിനും തിരഞ്ഞെടുപ്പില്‍ ലാഭമുണ്ടാക്കുന്നതിനും സിബിഐ അന്വേഷണത്തെ ഏറ്റവും കൂടുതല്‍ ദുര്‍വിനിയോഗം ചെയ്ത നേതാവാണ് ഉമ്മന്‍ ചാണ്ടിയെന്നും അദ്ദേഹം പറഞ്ഞു.

കേസ് സിബിഐയ്ക്ക് വിട്ടതുമായി ബന്ധപ്പെട്ട് ഇടതുമുന്നണിയില്‍ പ്രശ്‌നങ്ങളില്ലെന്നും വിജയരാഘവന്‍ പറഞ്ഞു. സര്‍ക്കാര്‍ പരാതിക്കാരുടെ അഭിപ്രായം മാനിച്ചുകൊണ്ട് കേസ് സിബിഐക്ക് വിടുകയായിരുന്നു. രജിസ്റ്റര്‍ ചെയ്ത കേസുകളിലാണ് അന്വേഷണം നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

സിപിഎമ്മല്ല, സര്‍ക്കാരാണ് തീരുമാനമെടുത്തത്. ഗവണ്‍മെന്റ് ഒരിക്കലും ഇക്കാര്യത്തില്‍ അധികാര ദുര്‍വിനിയോഗം നടത്തിയിട്ടില്ലെന്നും രജിസ്റ്റര്‍ ചെയ്ത കേസുകളാണിവയെല്ലാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Advertisment