Advertisment

കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ കർഷക വിരുദ്ധ നയങ്ങൾക്കെതിരെ കേരള കോൺഗ്രസ് എം ധർണ്ണ 21ന്

New Update

തൊടുപുഴ: കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ കർഷക ദ്രോഹ നയങ്ങൾക്കെതിരെ 21ന് വ്യാഴാഴ്ച രാവിലെ 11 മണിക്ക് കേരള കോൺഗ്രസ് എം തൊടുപുഴ നിയോജകമണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പഞ്ചായത്ത് കേന്ദ്രങ്ങളിൽ പോസ്റ്റ് ഓഫീസിന് മുന്നിൽ ധർണ്ണ നടത്തും. ലോക്ക് ഡൗൺ സൃഷ്ടിച്ച സാമ്പത്തിക പ്രതിസന്ധി തരണം ചെയ്യുന്നതിനായി കേന്ദ്ര-സംസ്ഥാന സർക്കാരുകൾ പ്രഖ്യാപിച്ചിട്ടുള്ള സാമ്പത്തിക പാക്കേജിൽ കർഷക സമൂഹത്തോട് കടുത്ത അവഗണനയാണ് പുലർത്തിയിട്ടുള്ളത്.

Advertisment

വൻകിട കുത്തകകളെയും സ്വകാര്യ കോർപറേറ്റുകളെയും പ്രീണിപ്പിക്കുവാനും അവർക്ക് ധനസഹായം നൽകുവാനുമാണ് കേന്ദ്രം ശ്രമിക്കുന്നത്.കടക്കെണിയിലായ കർഷകനെ രക്ഷിക്കാനുള്ള യാതൊരു മാർഗ നിർദേശങ്ങളും ഇരുപത് ലക്ഷം കോടി രൂപയുടെ പാക്കേജിൽ ഇല്ല.സമൂഹത്തിലെ മറ്റ് തൊഴിൽ മേഖലകളിൽ ആനുകൂല്യങ്ങൾ പ്രഖ്യാപിച്ച സംസ്ഥാന സർക്കാർ റബ്ബർ കർഷകർക്ക് ലഭിക്കേണ്ടുന്ന വില സ്ഥിരതാഫണ്ട് പോലും നൽകുന്നില്ല. കേന്ദ്രസർക്കാർ പ്രഖ്യാപിച്ച പിഎം കിസാൻ പദ്ധതിയിൽ അംഗങ്ങൾ ആകുന്നതിന് യോഗ്യതയായി പറഞ്ഞിരിക്കുന്നത് ഒരു സെന്റ് കൃഷിഭൂമിയാണ്. 5സെൻറിൽ കുറവുള്ള കർഷകരുടെ അപേക്ഷകൾ കൃഷി ഓഫീസർമാർ നിരസിക്കുകയാണ്.

നാലുശതമാനം വായ്പക്ക് ലഭിച്ചുകൊണ്ടിരുന്ന സ്വർണ്ണ പണയ വായ്പ കുത്തക സ്വകാര്യ പണമിടപാട് സ്ഥാപനങ്ങളെ സഹായിക്കാനായി കേരള സർക്കാർ ഇടപെട്ട് നിർത്തലാക്കി. കർഷകരെ ദ്രോഹിക്കുന്ന കാര്യത്തിൽ കേന്ദ്ര സംസ്ഥാന സർക്കാരുകൾ മത്സരിക്കുകയാണ്.

സർക്കാരുകളുടെ കർഷക ദ്രോഹ നയങ്ങൾക്കെതിരെ യോജിച്ച മുന്നേറ്റം അനിവാര്യമായി മാറിയിരിക്കുന്നു.കേരള കോൺഗ്രസ് പാർട്ടി സംസ്ഥാന വ്യാപകമായി സംഘടിപ്പിക്കുന്ന സമരങ്ങളുടെ ഭാഗമായി ലോക്ക്ഡൗൺ ചട്ടങ്ങൾ പാലിച്ചുകൊണ്ട് തൊടുപുഴ നിയോജകമണ്ഡലത്തിലെ 14 മണ്ഡലങ്ങളിലും ധർണ സംഘടിപ്പിക്കുന്നു.

തൊടുപുഴ വെസ്റ്റ് മണ്ഡലത്തിൽ നടത്തുന്ന ധർണ്ണ കേരള കോൺഗ്രസ്എം ഉന്നതാധികാര സമിതി അംഗം പ്രൊഫ: കെ ഐ ആന്റണിയും ഈസ്റ്റ് മണ്ഡലത്തിൽ അഡ്വ.മധു നമ്പൂതിരി യും കരിങ്കുന്നത്ത് ജിമ്മി മറ്റത്തിപ്പാറയും, മണക്കാട് റെജി കുന്നം കോട്ടും വണ്ണപ്പുറത്ത് അഗസ്റ്റിൻ വട്ടക്കുന്നേലും ഇടവെട്ടിയിൽ ജയകൃഷ്ണൻ പുതിയേടത്തും മുട്ടത്ത് ബെന്നി പ്ളാകൂട്ടവും ആലക്കോട് മാത്യു വാരികാട്ടും, വെള്ളിയാമറ്റത്ത് ജോസി വേളാച്ചേരിയും , കോടി ക്കുളത്ത് ജൂണീഷ് അഗസ്റ്റിനും, ഉടുമ്പന്നൂരിൽ ജോസ് കവിയിലും കരിമണ്ണൂരിൽ കുര്യാച്ചൻ പൊന്നാ മറ്റവും കുമാരമംഗലത്ത് അപ്പച്ചൻ ഓലിക്കരോട്ടും പുറപ്പുഴയിൽ അഡ്വ: ബിനു തോട്ടുങ്കലും ധർണാ സമരം ഉദ്ഘാടനം ചെയ്യും.

central govt policy
Advertisment