Advertisment

കൊറോണ വൈറസ് ; കറന്‍സികളും കോയിനുകളും അള്‍ട്രാവയലറ്റ് ലൈറ്റടിച്ച്‌ അണുവിമുക്തമാക്കുന്നു

New Update

കൊറോണ വൈറസിനെ നേരിടാന്‍ ചൈനയിലെ കറന്‍സികളും കോയിനുകളും അള്‍ട്രാവയലറ്റ് ലൈറ്റടിച്ച്‌ അണുവിമുക്തമാക്കുകയാണ്. കൊറോണ വൈറസ് ബാധിച്ച്‌ 1500 ഓളം പേര്‍ മരിച്ചു. 67,000 കേസുകള്‍ സ്ഥിരീകരിച്ചിട്ടുണ്ട്. ഇതിനിടെയാണ് കറന്‍സി നോട്ടുകള്‍ ശുദ്ധീകരിച്ചുകൊണ്ട് ചൈന കൊറോണയുടെ വ്യാപനം തടയുന്നതിനുള്ള നടപടി സ്വീകരിക്കുന്നത്.

Advertisment

publive-image

കൊറോണ വൈറസിനെ നേരിടാനും പ്രതിരോധിക്കാനും ചൈനീസ് അധികാരികള്‍ എല്ലാം ചെയ്യുന്നുണ്ട്. എന്നാല്‍ കാര്യങ്ങള്‍ പെട്ടെന്ന് മുന്നോട്ടുപോകുന്നില്ല.

ഇതിന്റെ ഭാഗമായാണ് ചൈനീസ് അധികൃതര്‍ കറന്‍സി വൃത്തിയാക്കാന്‍ പോകുന്നുവെന്ന് വെളിപ്പെടുത്തിയിരിക്കുന്നത്.2017 ലെ ഒരു പഠനത്തില്‍ എന്‍വൈയുവിലെ സെന്റര്‍ ഫോര്‍ ജീനോമിക്‌സ് ആന്‍ഡ് സിസ്റ്റംസ് ബയോളജി സ്ഥാപനത്തിലെ ജൂലിയ എം. മാര്‍ട്ടിസ് നടത്തിയ ഒരു ഗവേഷണത്തില്‍ ന്യൂയോര്‍ക്കിലെ ഒരു ഡോളര്‍ കറന്‍സിയില്‍ 397 ലധികം ബാക്ടീരിയകളെയാണ് കണ്ടെത്തിയത്.

മനുഷ്യ സമ്ബര്‍ക്കത്തില്‍ നിന്ന് വുഹാന്‍ കൊറോണ വൈറസ് പടരുന്നുവെന്ന് നേരത്തെ വാര്‍ത്തകള്‍ വന്നിരുന്നു. കൂടാതെ സാധാരണയായി ഉപയോഗിക്കുന്ന പ്രതലങ്ങളില്‍ അടിയുന്ന അണുക്കളും ഭീഷണിയാണ്. മിക്കവരും ഉപയോഗിക്കുന്ന ഒന്നാണ് കറന്‍സി നോട്ടുകള്‍. ഇന്‍ഫ്‌ലുവന്‍സയുള്ള ആരെങ്കിലും കറന്‍സിയുമായി ബന്ധപ്പെട്ടാല്‍ വൈറസിനെ 12 ദിവസം വരെ അതിജീവിക്കാന്‍ കഴിയുമെന്നും കണ്ടെത്തി.

Advertisment