Advertisment

ചാലക്കുടിയില്‍ മത്സരിക്കാനാഗ്രഹിച്ച് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ ! പിസി ചാക്കോയ്ക്കും കെപി ധനപാലനും താല്‍പ്പര്യം ചാലക്കുടിയോട് തന്നെ. സാമുദായിക ബന്ധം തുണയാകുെമന്ന് ധനപാലന്‍. ഹൈക്കമാന്‍ഡ് വഴി സീറ്റുറപ്പിക്കാന്‍ ചാക്കോയും ! കേരളത്തില്‍ ഏതു സീറ്റില്‍ മത്സരിച്ചാലും വിജയിക്കാന്‍ കഴിവുള്ള നേതാവാണ് താനെന്ന് ഹൈക്കമാന്‍ഡിനോട് ചാക്കോയുടെ ഉറപ്പ് ! ടിയു രാധാകൃഷ്ണനും ഒരിക്കല്‍ കൂടി മത്സരിക്കാന്‍ മോഹം. ഇടതുപക്ഷത്ത് ബിഡി ദേവസിക്കു പകരം സിഎന്‍ മോഹനന്‍ ?

New Update

publive-image

Advertisment

തൃശൂര്‍: കോണ്‍ഗ്രസിന് നിര്‍ണായക സ്വാധീനമുണ്ടായിരുന്ന ചാലക്കുടി മണ്ഡലം പക്ഷേ കഴിഞ്ഞ മൂന്നു തവണയായി ഇടതുപക്ഷത്തിന്റെ കയ്യിലാണ്. എന്നാല്‍ ഇക്കുറി മണ്ഡലം പിടിച്ചെടുക്കണമെന്നാഗ്രഹിക്കുന്ന കോണ്‍ഗ്രസിന് സ്ഥാനാര്‍ത്ഥി നിര്‍ണയം തലവേദനയാകുകയാണ്. ഇടതുപക്ഷത്ത് ഇക്കുറി ബിഡി ദേവസി മത്സരിക്കില്ലെന്നാണ് സൂചന.

കോണ്‍ഗ്രസില്‍ സീറ്റിനുവേണ്ടി ഇപ്പോള്‍തന്നെ മുതിര്‍ന്ന നേതാക്കളടക്കമുള്ളവര്‍ ശ്രമം തുടങ്ങിയിട്ടുണ്ട്. കെപി ധനപാലന്‍, പിസി ചാക്കോ എന്നിവരാണ് സജീവമായി രംഗത്തുള്ളത്. സീറ്റ് കിട്ടിയാല്‍ വിജയിക്കാന്‍ കഴിയുമെന്ന ആവകാശ വാദമാണ് ധനപാലന്‍ മുമ്പോട്ടു വയ്ക്കുന്നത്.

നേരത്തെ ചാലക്കുടി എംപിയായിരുന്ന ധനപാലന് മേഖലയില്‍ സ്വാധീനമുണ്ട്. എന്നാല്‍ പഴയതുപോലെ അതു പ്രയോജനപ്പെടുത്താനാകുമോയെന്നാണ് പ്രവര്‍ത്തകര്‍ ഉയര്‍ത്തുന്ന ചോദ്യം.

അതിനിടെയാണ് ഹൈക്കമാന്‍ഡ് വഴി സീറ്റിനായി ചില ഓപ്പറേഷന്‍ ചാക്കോ നടത്തുന്നത്. ചാലക്കുടിയില്‍ ലോകസഭയിലേക്ക് മത്സരിച്ച് പരാജയപ്പെട്ട ചാക്കോ ഇനിയും ഇവിടെ മത്സരിക്കാനെത്തിയാല്‍ തോല്‍ക്കുമെന്നാണ് കോണ്‍ഗ്രസ് നേതാക്കളും പ്രവര്‍ത്തകരും ഒന്നടങ്കം പറയുന്നത്. അതിനിടെ സമ്മര്‍ദ്ദവുമായി ചാക്കോ നേരിട്ടെത്തിയിട്ടുണ്ട്.

കേരളത്തില്‍ ഏതു മണ്ഡലത്തിലും താന്‍ മത്സരിച്ചാല്‍ വിജയിക്കുമെന്നാണ് ചാക്കോയുടെ വാദം. ഇതു ഹൈക്കമാന്‍ഡിനെ ചാക്കോ ധരിപ്പിച്ചിട്ടുണ്ട്. ചാക്കോയെ ഒരു കാരണവശാലും അംഗീകരിക്കില്ലെന്നാണ് പ്രാദേശിക നേതാക്കളും പറയുന്നത്.

കഴിഞ്ഞ തവണ മത്സരിച്ച ടിയു രാധാകൃഷ്ണനും സീറ്റിനായി രംഗത്തുണ്ട്. അതിനിടെ യുവനേതാവ് മാത്യു കുഴല്‍നാടനെ ഇവിടെ മത്സരിപ്പിക്കണെമന്നാണ് ഒരു വിഭാഗം ആവശ്യപ്പെടുന്നത്. അതിനിടെ എല്‍ഡിഎഫ് ഇക്കുറി ബിഡി ദേവസിക്ക് സീറ്റ് നല്‍കാനിടയില്ല.

കഴിഞ്ഞ മൂന്നു തവണയായി ബിഡി ദേവസിയാണ് ചാലക്കുടിയെ പ്രതിനിധീകരിക്കുന്നത്. ഇക്കുറി അദ്ദേഹത്തിന് സീറ്റ് നല്‍കാനിടയില്ല. 2011ല്‍ കോണ്‍ഗ്രസിന്റെ കെടി ബെന്നിയെ 2549 വോട്ടിന് തോല്‍പ്പിച്ച ബിഡി ദേവസി കഴിഞ്ഞ തവണ ടിയു രാധാകൃഷ്ണനെതിരെ ത്രസിപ്പിക്കുന്ന വിജയമാണ് നേടിയത്. 26648 വോട്ടിനായിരുന്നു വിജയം.

അങ്ങനെ വന്നാല്‍ എറണാകുളം ജില്ലാ സെക്രട്ടറിയായ സിഎന്‍ മോഹനനാകും ചാലക്കുടിയില്‍ സാധ്യത. ചില യുവ നേതാക്കളെയും സിപിഎം ഇത്തവണ ചാലക്കുടിയിലേക്ക് പരിഗണിക്കുന്നുണ്ട്.

thrissur news
Advertisment